വിവാഹ ശേഷം ആദ്യത്തെ പൊങ്കാല; പ്രിയതമനോപ്പം ആറ്റുകാൽ അമ്മക്ക് പൊങ്കാല സമർപ്പിച്ച് മാളവിക കൃഷ്ണദാസ്.!! | Malavika Krishnadas First Attukal Pongala After Marriage

Malavika Krishnadas First Attukal Pongala After Marriage : നായിക നായകൻ എന്ന ടെലിവിഷൻ പരിപാടിയിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖമാണ് മാളവികയും, തേജസ് ജ്യോതിയും. ഇരുവരും മലയാളി മനസ്സിൽ ഇടം നേടാൻ അധികം സമയം എടുത്തില്ല. എന്നാൽ ഇരുവരുടെ ഉള്ളിൽ ഒരു പ്രേമം ഉണ്ടായിരുന്നുവെന്ന് ആർക്കും അറിയില്ലായിരുന്നു എന്നതാണ് മറ്റൊരു സത്യം.

കലാ രംഗത്ത് തേജസ് സജീവമല്ലായിരുന്നു. അതെ സമയം ഡാൻസ്, റിയാലിറ്റി ഷോ തുടങ്ങിയ കലാ രംഗത്ത് മാളവിക അതിസജീവമായിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഇരുവർക്കും സാധിച്ചു. അതിനാൽ തന്നെ ഒട്ടേറെ ആരാധകരാണ് ഇവർക്കുള്ളത്. വളരെ പെട്ടെന്നായിരുന്നു തേജസ് ജ്യോതിയുമായി മാളവിക വിവാഹം കഴിക്കുന്നത്.

ആരാധകരും ഈ സന്തോഷ വാർത്ത മാളവിക പറായുമ്പോളാണ് അറിയുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ആ സമയങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ച്ച മുന്നേ തന്റെ ഭർത്താവിന്റെ ജന്മദിന ആശംസകൾ പങ്കുവെച്ചത് ആരാധകർ ഏറ്റെടുത്തിരുന്നു. നിലവിൽ ഇരുവരും സമൂഹ മാധ്യമങ്ങളിൽ വലിയ സജീവമാണ്. രണ്ട് പേരും പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറാറുള്ളത്.

ഇപ്പോൾ ഇതാ മാളവിക കൃഷ്ണദാസ് ഏറ്റവും പുതിയതായി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. കേരള തനിമയിൽ അതീവ സുന്ദരിയായി ആറ്റുകൾ പൊങ്കാല അർപ്പിക്കുന്ന താരത്തെ ആരാധകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിച്ചത്. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു മാളവിക കൃഷ്ണദാസ് ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി പേരാണ് ലൈക്കും, കമന്റ്സും പങ്കുവെച്ച് രംഗത്തെത്തിയത്. മിക്ക സമയങ്ങളിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് വൈറലായി മാറാറുള്ളത്.