ആറ് മാസങ്ങൾക്കിടയിൽ ഇത് മൂന്നാമത്തെ വിവാഹം.!! അപൂർവയെ വീണ്ടും വീണ്ടും വിവാഹം ചെയ്ത്‌ ഭർത്താവ് ധീമൻ; മലർവാടി നായികക്ക് മൂന്നാം വിവാഹം.!! | Malarvaadi Arts Club Heroine Apoorva Bose Marriage

Malarvaadi Arts Club Heroine Apoorva Bose Marriage : വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് അപൂർവ ബോസ്. പിന്നീട് പ്രണയം, പകിട, ഹേ ജൂഡ്, പത്മശ്രീ ഡോക്ടർ സരോജ് കുമാർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത താരം ആറുമാസങ്ങൾക്ക് മുൻപ് വിവാഹിതയായി എന്ന വാർത്ത

പുറത്തുവന്നിരുന്നു. വളരെ പെട്ടെന്ന് രജിസ്റ്റർ മാരേജ് രീതിയിലായിരുന്നു താരത്തിന്റെ വിവാഹ ചടങ്ങുകൾ നടന്നത്. നീണ്ട നാളത്തെ സുഹൃത്തായ ധീമൻ തലപത്രയാണ് താരത്തിന്റെ കഴുത്തിൽ മിന്ന് ചാർത്തിയിരിക്കുന്നത്. കുടുംബത്തിലെ ചിലരുടെ സാന്നിധ്യം കൂടി കണക്കിലെടുത്താണ് അന്ന് വളരെ പെട്ടെന്ന് രജിസ്റ്റർ മാരേജ് രീതിയിൽ വിവാഹം നടത്തിയത്. അന്നുതന്നെ നവംബറിൽ കുടുംബാംഗങ്ങളെ

പങ്കെടുപ്പിച്ചുകൊണ്ട് ആർഭാടമായ വിവാഹം നടത്തുമെന്ന് താരം തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ മാസങ്ങൾക്ക് ശേഷം രണ്ടാമതും വിവാഹിതയായതിന്റെ വിശേഷമാണ് അപൂർവ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. നടി എന്നതിലുപരി ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും അപൂർവ്വ ഇതിനോടകം തന്റെ കഴിവ് രേഖപ്പെടുത്തിക്കഴിഞ്ഞു. രണ്ട് വ്യത്യസ്ത പശ്ചാത്തലത്തിൽ നിന്ന് വന്നവർക്ക്

ആർഭാട പൂർവ്വമായ വിവാഹം നടത്താൻ സാധിക്കാതെ വന്നതിനാലാണ് ആറുമാസങ്ങൾക്ക് മുൻപ് രജിസ്റ്റർ മാരേജ് നടത്തിയത്്‌ ഇപ്പോൾ ധീമന്റെ ആചാരപ്രകാരമുള്ള വിവാഹമാണ് ഇവർക്ക് നടത്തിയിരിക്കുന്നത് വളരെ വ്യത്യസ്തമായ ആചാരങ്ങളോടെ പൂർത്തിയായ വിവാഹത്തിന് പിന്നാലെ അപൂർവ്വയുടെ ഭാഗത്തുനിന്നുള്ള ആചാരപ്രകാരം വിവാഹം നടക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നിരവധി പേരാണ് അപൂർവ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിനും വീഡിയോയ്ക്കും കമൻറ് ആയി എത്തിയിരിക്കുന്നത്. ഇരുവർക്കും സന്തോഷപൂർവ്വം ഒരുപാട് കാലം ഇനിയും ഒന്നിച്ചു കഴിയാൻ അവസരം ഉണ്ടായിരിക്കട്ടെ എന്ന് ആരാധകർ ആശംസിക്കുന്നു. രജിസ്റ്റർ വിവാഹത്തിന് പിന്നാലെ മുത്തശ്ശിയുടെ ആഗ്രഹപ്രകാരം ഗുരുവായൂർ അമ്പലനടയിൽ തുളസിമാല അണിഞ്ഞ് വിവാഹിതയായ ചിത്രം താരം മുൻപേ തന്നെ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാഹ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.