അച്ഛന്റെ മടിയിലിരുന്ന് കുഞ്ഞു നാരായണിക്ക് 28 കെട്ട്; കണ്ണെഴുതി പൊട്ടുതൊട്ട് കാതിൽ പേര് വിളിച്ചു; മോളുടെ നൂലുകെട്ടു ചടങ്ങ് വിശേഷവുമായി വികാസ്.!! | Make Up Artist Vikas Baby Naming Ceremony

Make Up Artist Vikas Baby Naming Ceremony : ഒരു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ പേരെടുത്ത വ്യക്തിയാണ് വികാസ് വി കെ എസ്. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ നടീ നടന്മാരെയും, നിരവധി വധുവാരന്മാരെയും വികാസ് മനോഹരമായി അണിയിച്ചൊരുക്കിയിട്ടുണ്ട്. ഇത്രയും മനോഹരമായ മേക്കപ്പ് ആരാണ് ചെയ്തത് എന്ന് ചോദിക്കുമ്പോൾ അതിനുള്ള ഒരു ഉത്തരമാണ് വികാസ്. സോഷ്യൽ മീഡിയയിലും

വളരെയധികം ആക്ടീവ് ആണ് ഇദ്ദേഹം. തന്റേതായ യൂട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാം പേജിലും എല്ലായിപ്പോഴും തന്റെ പുതിയ വാർത്തകളും വിശേഷങ്ങളും ഇദ്ദേഹം പങ്കുവയ്ക്കാറുണ്ട്. പങ്കുവെക്കുന്ന വിശേഷങ്ങളാകട്ടെ വളരെ പെട്ടെന്ന് ആണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. വികാസ് വിവാഹിതനായതും ഒരു പെൺകുഞ്ഞിനെ അച്ഛനായതും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ അറിഞ്ഞിരുന്നു. ഭാര്യ

ഗർഭിണിയായ കാലം മുതൽ ഒരു പെൺകുഞ്ഞിന്റെ അച്ഛനാകണമെന്ന് വികാസ് പറഞ്ഞിരുന്നു. വികാസിന്റെ ആഗ്രഹം പോലെ തന്നെ പെൺകുഞ്ഞാണ് ജനിച്ചത്. എന്നാൽ കുഞ്ഞിന് എന്ത് പേരിടണം എന്നായിരുന്നു പിന്നീടുള്ള ആലോചന. ഇപ്പോഴിതാ അതിനും ഒരു ഉത്തരം ലഭിച്ചിരിക്കുകയാണ്. ഇപ്പോൾ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന്റെ പുതിയ വീഡിയോയാണ് വികാസ് തന്റെ ഔദ്യോഗിക യൂട്യൂബ്

ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരാണ് ഷെറിൽ. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങും പേരിടൽ ചടങ്ങും ഒന്നിച്ച് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ യൂട്യൂബിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ആരാധകർ കാത്തിരുന്ന കുഞ്ഞിന്റെ പേര് എന്താണെന്ന് അറിയണ്ടേ? ഈ മോഡേൺ കാലഘട്ടത്തിൽ വളരെ വ്യത്യസ്തമായതും ഒന്ന് ഇരുത്തി ചിന്തിപ്പിക്കുന്നതുമായ പേരാണ് വികാസ് തന്റെ കുഞ്ഞിനായി തിരഞ്ഞെടുത്തിരിക്കുന്നത്. “നാരായണി” എന്നാണ് വികാസ് തന്റെ പൊന്നോമനയ്ക്ക് വെച്ചിരിക്കുന്ന പേര്. എന്തുകൊണ്ടും ചേരുന്ന പേരാണെന്നും, ഈ കാലഘട്ടത്തിൽ ഇത്തരം ഒരു പേര് വളരെ വ്യത്യസ്തമായിരിക്കുന്നു എന്നും ആരാധകർ പറയുന്നു. വളരെ അർത്ഥവത്തായ പേരാണ് ഇതെന്നും ദേവിയുടെ പേരാണെന്നും താമരപ്പൂ പോലെയുള്ളവളാണെന്നും കമന്റുകൾ നിറയുകയാണ് ഇൻബോക്സിൽ. മോള് വലുതാകുമ്പോൾ പേരിന്റെ അർത്ഥം മനസ്സിലാക്കി കൊടുക്കണം എന്നും ആളുകൾ പറയുന്നു. എല്ലാവരും വളരെ സന്തോഷത്തോടെയാണ് ഈ പേര് സ്വീകരിച്ചിട്ടുള്ളത്.നാരായണി ഒരു ബോറൻ പേരാണെന്ന് ആളുകൾ പറയുമെങ്കിലും അവൾക്ക് വലുതാകുമ്പോൾ ഈ പേര് ഇഷ്ടമല്ലെങ്കിൽ അവൾ മാറ്റിക്കോട്ടെ എന്നും ഇതിനു മുൻപ് ഷെറിനും വികാസും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഏതായാലും പങ്കുവെച്ചിരിക്കുന്ന വീഡിയോ വളരെ പെട്ടെന്ന് ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.