ഹിന്ദിക്കാരിൽ പലരും എന്റെ ഫാൻസായിരുന്നു; ബിഗ്ഗ്ബോസിൽ പോയത് ആ ഒരു ധൈര്യത്തിൽ… | LP Bigg Boss Lakshmi Priya
“പരിപ്പ് കഴിച്ചു കഴിച്ചു മടുത്തു, ശരിക്കും മടുത്തത് തന്നെയാണ്…” പരിപ്പുവിഷയത്തിൽ തുറന്നുപ്രതികരിക്കുന്നത് ബിഗ്ഗ്ബോസ് താരം ലക്ഷ്മിപ്രിയയാണ്. ബിഗ്ഗ്ബോസ് വീട്ടിൽ നിന്നിറങ്ങിയപ്പോൾ പരിപ്പ് സോങ് കണ്ടു, ശരിക്കും ഞെട്ടിപ്പോയി, ചിരിച്ചു ചിരിച്ചു ചത്തു. ഇതൊക്കെയാണ് അസൽ കോമഡി എന്നുപറയുന്നത്. ബിഗ്ഗ്ബോസ് വീട്ടിനുള്ളിൽ വളരെ സീരിയസായി നടന്ന ഒരു ചർച്ചയാണ് ഈ പരിപ്പുവിഷയം. അതിനെയാണ് അശ്വിൻ ഹാസ്യരൂപേണ പാട്ടാക്കിയത്. അത് സമ്മതിക്കുക തന്നെ ചെയ്യണം.
തനിക്ക് ബിഗ്ഗ്ബോസ് വീടിന് പുറത്ത് ഹിന്ദിക്കാർ വരെ ആരാധകരായി ഉണ്ടായിരുന്നുവെന്ന് തുറന്നുപറയുകയാണ് ലക്ഷ്മിപ്രിയ. “എന്റെ പേര് തന്നെ മാറി. മലയാളികൾക്ക് ഞാൻ എൽ പി ആയിരുന്നു. ഹിന്ദിക്കാർക്ക് ലച്ചുവും. ബിഗ്ഗ്ബോസ് അണിയറയിൽ ജോലിക് ചെയ്തിരുന്ന ഹിന്ദിക്കാർക്ക് എന്നോട് വലിയ ആരാധന ആയിരുന്നു എന്ന് ഞാൻ അറിഞ്ഞു. അവർ എനിക്ക് ലച്ചു എന്ന് പേരിട്ടു.” ബിഗ്ബോസ് ഷോയിൽ പോയത് തന്നെ ഒരു ധൈര്യത്തിന്റെ പുറത്താണെന്ന് തുറന്നുപറയുകയാണ് താരം.

തനിക്ക് മുൻപ് ബിഗ്ബോസിൽ പോയ ചിലരൊക്കെ തിരിച്ചുവന്നപ്പോൾ വലിയ സൈബർ ആക്രമണം നേരിട്ടിരുന്നു. എന്തിന്, തിരിച്ചുവന്നപ്പോൾ സിനിമയിൽ നിന്നും ടെലിവിഷനിൽ നിന്നുമെല്ലാം ഔട്ടായവരുമുണ്ട്. എന്നാൽ അതുകൊണ്ടൊന്നും ഞാൻ പേടിച്ചില്ല. ജീവിതത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കാൻ എനിക്കിഷ്ടമാണ്. അതേപോലെ തന്നെ ആരുടെ മുഖത്ത് നോക്കി എന്തും തുറന്നുപറയാനുള്ള ധൈര്യവുമുണ്ട്.
അതൊക്കെ കൊണ്ടാണ് മലയാളികുടുംബങ്ങൾ തന്നെ ഏറ്റെടുത്തതെന്നും ലക്ഷ്മിപ്രിയ എടുത്തുപറയുന്നു. പലർക്കും താൻ ഒരു അനിയത്തിയായി, ചേച്ചിയായി,മകളായി, സഹോദരിയായി..അങ്ങനെ കഴിഞ്ഞ നൂറുദിവസങ്ങളിൽ പല പല വേഷങ്ങളിൽ താൻ മലയാളികളുടെ കുടുംബങ്ങളിൽ തന്നെ ഉണ്ടായിരുന്നെന്ന് പറയുകയാണ് താരം. അടർത്തിമാറ്റാൻ പറ്റാത്തവിധം ഒരു ബന്ധമാണ് തനിക്ക് ഇപ്പോൾ പ്രേക്ഷകരുമായി ഉണ്ടായിരിക്കുന്നത്. ഇനിവേണം എല്ലാ എപ്പിസോഡുകളും കുത്തിയിരുന്ന് കാണാനെന്നും ലക്ഷ്മിപ്രിയ പറയുന്നുണ്ട്.