ശ്രുതി ശുദ്ധമായ പ്രണയത്തിന്റെ 24 വർഷങ്ങൾ.!! പ്രിയതമയെ നെഞ്ചോട് ചേർത്ത് എംജി; ആരാധകരുടെ പ്രാർത്ഥനകൾക്കും സ്നേഹത്തിനും നന്ദി പറഞ്ഞ് താരങ്ങൾ.!! | Lekha MG Sreekumar Wedding Anniversary

Lekha MG Sreekumar Wedding Anniversary : സംഗീത ഗാനാലാപന രംഗത്ത് എന്നും തന്റെ സ്വരമാധുര്യം കൊണ്ട് വിസ്മയങ്ങൾ സൃഷ്ടിക്കുകയും ആരാധകരെ നേടിയെടുക്കുകയും ചെയ്ത താരമാണ് എം ജി ശ്രീകുമാർ. മലയാള സിനിമയിലെ മുൻനിര നായകനായ മോഹൻലാലിൻറെ ചിത്രങ്ങൾക്കൊക്കെ പിന്നണിയിൽ ഗാനം ആലപിച്ചത് എൻ ജി ശ്രീകുമാർ ആയിരുന്നു. അതുകൊണ്ട് തന്നെ മോഹൻലാലിൻറെ ശബ്ദമാണ് എംജി എന്ന്

പറയുന്നവരുടെ എണ്ണവും കുറവല്ല. ഇന്ന് ഗാനാലാപന രംഗത്ത് തുടരുന്നതോടൊപ്പം റിയാലിറ്റി ഷോകളുടെ ജഡ്ജായും തിളങ്ങുകയാണ് എംജി ശ്രീകുമാർ. ഇതിനിടയിൽ സോഷ്യൽ മീഡിയയിലൂടെ തൻറെ വിശേഷങ്ങളൊക്കെ ആരാധകരിലേക്ക് എത്തിക്കുവാനും താരം മറക്കാറില്ല. ഫോണും വാട്സാപ്പും ഒന്നും ഇല്ലാതെ ഇരുന്ന കാലത്ത് പ്രണയിക്കുകയും പ്രിയപ്പെട്ടവളെ സ്വന്തമാക്കുകയും ചെയ്ത എംജിയുടെ വിവാഹ

വാർഷിക ദിവസം കൂടിയാണ് ഇന്ന്. എംജി ശ്രീകുമാറും ഭാര്യ ലേഖയും ജീവിതത്തിൽ ഒന്ന് ചേർന്നിട്ട് 24 വർഷങ്ങൾ പിന്നിടുകയാണ്. വിവാഹത്തിന് മുമ്പ് ദീർഘ കാല പ്രണയ ബന്ധത്തിലായിരുന്നു ഇരുവരും. അന്ന് ഇവരുടെ പ്രണയം എങ്ങനെയായിരുന്നുവോ അതേ രീതിയിൽ തന്നെയാണ് ഇപ്പോഴും ഈ താര ദമ്പതികൾ പ്രണയിച്ചും പരസ്പരം കൈകോർത്തും മുന്നോട്ട് പോകുന്നത്. ലേഖ പലപ്പോഴും

വിദേശരാജ്യങ്ങളിൽ യാത്ര നടത്തുമ്പോൾ എംജിയും ഒപ്പം കൂടി തന്റെ സാന്നിധ്യം അറിയിക്കാറുണ്ട് കരിയറിൽ എത്രകണ്ട് ഉയർന്ന നിൽക്കുമ്പോഴും കുടുംബത്തിനും ഭാര്യക്കും ഒപ്പം സമയം ചെലവഴിക്കാൻ അദ്ദേഹം മറക്കാറില്ല. 15 വർഷത്തിലധികം പ്രണയ ബന്ധത്തിൽ ആയിരുന്നതിനുശേഷമാണ് ലേഖയും എം ജി ശ്രീകുമാറും വിവാഹിതരായത്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ഒക്കെ എതിർപ്പുകൾ അവഗണിച്ചാണ് ഇരുവരും ജീവിതത്തിൽ ഒന്നായത്. നിരവധി ആരാധകരുള്ള താരദമ്പതികളുടെ ഓരോ വിശേഷവും ആളുകൾ വളരെ പെട്ടെന്ന് ഏറ്റെടുക്കാറുണ്ട്. അതിന് ഉത്തമ ഉദാഹരണമാണ് ഇപ്പോൾ എം ജി ശ്രീകുമാർ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്. ഇതിന് താഴെയും നിരവധി പേർ ആശംസകൾ കമൻറ് എത്തുന്നുണ്ട്. നിങ്ങളുടെയും ദൈവത്തിന്റെയും അനുഗ്രഹം കൊണ്ട് ഇന്ന് ഞങ്ങളുടെ 24 വിവാഹ വാർഷികമാണ് എന്ന് പറഞ്ഞുകൊണ്ടാണ് തൻറെ പ്രിയപ്പെട്ടവൾക്കൊപ്പം നിൽക്കുന്ന ചിത്രം എം ജി ശ്രീകുമാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.