ലാലു അലക്സിന്റെ കുടുംബത്തിൽ വൻ ആഘോഷം.!! അടിച്ച് പൊളിക്കാൻ അമേരിക്കയിലേക്ക് പറന്ന് നടനും കുടുംബവും; പേഴ്സണലായി പറയുകയാണെങ്കിൽ പേഴ്സണൽ ലൈഫിലെ ഏറ്റവും പുതിയ സന്തോഷം ഇതാണ്.!! | Lalu Alex Daughter Grand Daughter Baptism Ceremony

Lalu Alex Daughter Grand Daughter Baptism Ceremony : ഒരു കാലത്ത് മലയാള സിനിമയിലെ ന്യൂജനറേഷൻ അപ്പനായി സജീവ സാന്നിധ്യമായിരുന്ന താരമാണ് ലാലു അലക്സ്. നിരവധി ചിത്രങ്ങളിൽ താരം നായകനായും, വില്ലനായും സഹനടനായും ഒക്കെ  വേഷമിട്ടിട്ടുണ്ട്. ഒരിടയ്ക്ക്  അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്ന താരം പിന്നീട് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്രോഡ് ഡാഡീ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്.

ഇപ്പോൾ അത്ര സജീവം അല്ലെങ്കിലും താരം തന്നെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  സോഷ്യൽ മീഡിയ പേജ് വഴി കൊച്ചുമകളുടെ മാമോദിസ വിശേഷങ്ങൾ ആണ് താരം ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്. ക്രിസ്ത്യനിങ് ഓഫ് മൈ ഗ്രാൻഡ് ഡോക്ടർ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിട്ടുള്ള വീഡിയോ ഇതിനോടകം തന്നെ ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു. മിഖേല എന്നാണ് കൊച്ചുമകൾക്ക് പേര് നൽകിയിട്ടുള്ളത്.

അമേരിക്കയിൽ വെച്ച് നടത്തിയ പരിപാടിയിൽ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വളരെ കുറച്ച് ആളുകൾ മാത്രമാണ് പങ്കെടുത്തത്. വെള്ള ഡ്രെസ്സിൽ അതീവ മനോഹാരിയായാണ് കുഞ്ഞുവാവയെ കാണാൻ സാധിക്കുക. ഒപ്പം മാതാപിതാക്കളും ഗ്രാൻഡ് പേരൻസും. എന്തായാലും താരത്തിന്റെ വീഡിയോയ്ക്ക് നിരവധി  താരങ്ങളും ആരാധകരാണ് കമന്റുമായി എത്തിയിട്ടുള്ളത്.

എന്തായാലും മകൾക്കും കൊച്ചുമക്കൾക്കും ഒപ്പം അമേരിക്കയിൽ അടിച്ചുപൊളിക്കുകയാണ് ഈ താര ദമ്പതികൾ. എന്‍ ശങ്കര്‍ നായര്‍ സംവിധാനം ചെയത ഈ ഗാനം മറക്കുമോ എന്ന ചിത്രത്തിലൂടെയായിരുന്നു ലാലു അലക്‌സിന്റെ അഭിനയ ജീവിതത്തിലേക്കുള്ള തുടക്കം. എന്നാല്‍ ലാലു അലക്‌സ് ആദ്യമായി അഭിനയിച്ച  സിനിമ ശങ്കരന്‍ നായർ തന്നെ സംവിധാനം ചെയ്ത തരു ഒരു ജന്മം കൂടി എന്ന ചിത്രത്തിലായിരുന്നു. പക്ഷെ ഈ സിനിമ റിലീസ് ചെയ്യാൻ സാധിച്ചിരുന്നില്ല.