1-ാം ദിവസം മുതൽ 1461 വരെ!! ഇസകുട്ടന് നാലാം പിറന്നാൾ; താര പുത്രന് പിറന്നാൾ മധുരവുമായി താരങ്ങളും ആരാധകരും… | Kunchacko Boban Son Izahaak Kunchacko 4 Th Birthday Highlights Viral Entertainment News Malayalam

Kunchacko Boban Son Izahaak Kunchacko 4 Th Birthday Highlights Viral Entertainment News Malayalam : മലയാള സിനിമയിലെ അറിയപ്പെടുന്ന നടനും മുൻനിര നായകനുമാണ് കുഞ്ചാക്കോ ബോബൻ. 90 കളിലെ സിനിമ പ്രേമികളുടെ ഹരമായിരുന്നു കുഞ്ചാക്കോ സിനിമകൾ. പ്രധാനമായും പെൺകുട്ടികളായിരുന്നു താരത്തിന്റെ ആരാധകരിൽ ഏറെയും. നിരവധി സിനിമകളിൽ ഇതിനോടകം വേഷം കൈകാര്യം ചെയ്ത കുഞ്ചാക്കോ ബോബൻ ധന്യ എന്ന ചിത്രത്തിൽ ബാലതാരമായാണ് തൻറെ അഭിനയജീവിതം ആരംഭിക്കുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ അഭിനയത്തിൽ തന്റേതായ ഒരു കയ്യൊപ്പ് ചാർത്തുവാൻ കുഞ്ചാക്കോ ബോബന് കഴിഞ്ഞിട്ടുണ്ട്.

ശാലിനി, കുഞ്ചാക്കോ ബോബൻ കോമ്പോ കോളേജുകളിലും യുവാക്കൾക്കിടയിലും ചെറിയുള്ള ചലനം ഒന്നുമല്ല സൃഷ്ടിച്ചത്. അനിയത്തിപ്രാവ്, നിറം, പ്രേം പൂജാരി തുടങ്ങി നിരവധി ചിത്രങ്ങളിൽ ഈ പ്രണയജോഡികൾ അരങ്ങേറുകയും മലയാളസിനിമയുടെ ഒഴിച്ചുകൂടാൻ കഴിയാത്ത താരങ്ങളായി മാറുകയും ചെയ്തു. വർഷങ്ങളായി തനിക്ക് ലഭിച്ച നായക പ്രാധാന്യത്തിന് യാതൊരു കോട്ടവും ഏൽപ്പിക്കുവാൻ താരത്തിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇന്നും സിനിമ മേഖലയിൽ കുഞ്ചാക്കോ ബോബൻ എന്ന നടൻ സജീവ സാന്നിധ്യമാണ്.

താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കാറുണ്ട്. സിനിമയിൽ എന്നതുപോലെ തന്നെ സോഷ്യൽ മീഡിയയിലും താരം വളരെയധികം സജീവമാണ്. തൻറെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയ പേജുകളിലൂടെ താരം ആരാധകരെ അറിയിക്കാറുമുണ്ട്. അനിയത്തിപ്രാവ്, മയിൽപീലിക്കാവ്, നിറം, ത്രീ കിങ്‌സ്, കസിൻസ് എന്നീ ചിത്രങ്ങളിലെ ഒക്കെ താരത്തിന്റെ പ്രകടനം എന്നും സിനിമ പ്രേമികൾക്ക് ഹരമാണ്. അന്നും ഇന്നും ചെറുപ്പമായി തന്നെ നിലനിൽക്കുന്നു എന്ന പേരിലാണ് പലപ്പോഴും താരത്തിനെ ആളുകൾ പ്രശംസിക്കാറുള്ളത്.

പലതാരങ്ങൾക്കും പ്രായം ബാധിക്കുമ്പോൾ കുഞ്ചാക്കോ ബോബൻ അന്നും ഇന്നും ചോക്ലേറ്റ് പയ്യനായി തിളങ്ങുന്നു എന്ന് നിരവധി താരങ്ങൾ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ താരം തന്റെ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷമാണ് ആരാധകർക്ക് മുൻപിലേക്ക് എത്തിച്ചിരിക്കുന്നത്. തൻറെ മകൻറെ ജന്മദിനത്തിന്റെ ആശംസകൾ ആണത്. മകനെ ആദ്യം കയ്യിൽ കിട്ടിയപ്പോൾ ഉള്ള ചിത്രവും നിലവിലുള്ള ചിത്രവും താരം തബറെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. അതോടൊപ്പം തന്നെ ഇസയ്ക്ക് ജന്മദിന ആശംസകളും താരം നേരുന്നു.

Rate this post