സിനിമയില്‍ നായികക്ക് പകരം ശാലിനി ആയിരുന്നു കൂടെ എന്ന് തോന്നിയിരുന്നോ.!? മറുപടിയുമായി ചാക്കോച്ചന്‍.!! | Kunchacko Boban Shalini Ajith Kumar Reunion

Kunchacko Boban Shalini Ajith Kumar Reunion : മലയാളികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് നായകനാണല്ലോ കുഞ്ചാക്കോ ബോബൻ. ഇരുപത് വർഷങ്ങൾക്കപ്പുറമുള്ള സിനിമാ ലോകത്ത് അന്നത്തെ യുവതി യുവാക്കളെ ഹരം കൊള്ളിച്ച സ്റ്റൈലിഷ് നായകനായിരുന്നുവെങ്കിൽ ഇന്നും ആ ഒരു സ്ഥാനത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല. മാത്രമല്ല മലയാള സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട കോമ്പോകളിൽ ഒന്നായി കുഞ്ചാക്കോ ബോബൻ – ശാലിനി എന്നിവർ മാറുകയും ചെയ്തിരുന്നു.

ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി സിനിമാ പ്രേമികളുടെ എവർഗ്രീൻ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ള അനിയത്തിപ്രാവ് എന്ന ചിത്രം ഉൾപ്പെടെയുള്ളവയിൽ ഇവർ ഒന്നിച്ചെത്തിയപ്പോൾ വലിയൊരു തരംഗം തന്നെയായിരുന്നു മലയാള സിനിമയിൽ സൃഷ്ടിക്കപ്പെട്ടിരുന്നത്. കോളേജ് കൗമാരങ്ങളെ ഇളക്കിമറിക്കുക എന്നതിലുപരി അന്നത്തെ പെൺകുട്ടികളുടെ കാമുക സങ്കല്പം കുഞ്ചാക്കോ ബോബൻ മോഡലായി മാറുകയും ചെയ്തിരുന്നു. മാത്രമല്ല നിറം, നക്ഷത്ര താരാട്ട്, പ്രേം പൂജാരി എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചെത്തുകയും ആരാധകരെ പുളകം കൊള്ളിക്കുകയും ചെയ്തിരുന്നു. എന്നാൽ അജിത്തുമായുള്ള വിവാഹശേഷം അഭിനയ ലോകത്ത് നിന്നും തീർത്തും വിട്ടുനിൽക്കുകയായിരുന്നു ശാലിനി.

എന്നാൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചനായി മാറിയ കുഞ്ചാക്കോ ബോബൻ മലയാള സിനിമാലോകത്ത്‌ കത്തിക്കയറുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ വെറൈറ്റി മീഡിയ ക്ക് നൽകിയ അഭിമുഖത്തിനിടെ ശാലിനിയുമായി ബന്ധപ്പെട്ട് അവതാരകൻ ചോദിച്ച ചോദ്യവും താരം പറഞ്ഞ മറുപടിയുമാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ എവർഗ്രീൻ നായികയായ ശാലിനിയോടൊപ്പം ഇനിയെന്നാണ് മറ്റൊരു സിനിമയിൽ ഒരുമിക്കുന്നത് എന്ന ചോദ്യത്തിന് വളരെ കൃത്യമായ ഒരു മറുപടിയായിരുന്നു താരം നൽകിയിരുന്നത്. തങ്ങൾ ഇപ്പോഴും സുഹൃത്തുക്കളാണ് എന്നു മാത്രമല്ല പലപ്പോഴും ഫോണിൽ സംസാരിക്കാറുണ്ട്.

എന്നാൽ വീണ്ടും ഒരുമിച്ചൊരു സിനിമ എന്നതിനെ കുറിച്ച് തനിക്ക് മാത്രമായി പറയാൻ സാധിക്കില്ല എന്നും അത് ശാലിനിയും കൂടി തീരുമാനിക്കേണ്ട ഒരു കാര്യമാണ് എന്നും കുഞ്ചാക്കോ ബോബൻ പറയുന്നുണ്ട്. അവർ വീണ്ടും സിനിമയിൽ അഭിനയിക്കുന്നതിൽ തനിക്ക് സന്തോഷമേയുള്ളൂ, പക്ഷേ അതൊക്കെ അവരുമായി ബന്ധപ്പെട്ട കാര്യങ്ങളായതിനാൽ തനിക്ക് ഒന്നും പറയാൻ സാധിക്കില്ല. മാത്രമല്ല ശാലിനി ഓക്കെയാണെങ്കിൽ തങ്ങൾ ഇരുവരെയും ഒരു അഭിമുഖത്തിനായി വിളിച്ചാൽ താൻ തീർച്ചയായും വരുമെന്ന് കുഞ്ചാക്കോ ബോബൻ അഭിമുഖത്തിൽ പറയുന്നുണ്ട്.