ഷഫ്‌നക്കൊപ്പം ഒരു പതിറ്റാണ്ടിന്റെ ദൂരത്തിൽ സാന്ത്വനം സജിൻ.!! പ്ലസ് ടു വിൽ തുടങ്ങിയ പ്രണയം പിന്നെ വിവാഹത്തിലേക്ക്; ശിവേട്ടന് ആനിവേഴ്സറി വിരുന്നൊരുക്കി അഞ്ജുവും മിട്ടുവും.!! | Santhwanam Sajin And Shafna Nizam Wedding Anniversary

Santhwanam Sajin And Shafna Nizam Wedding Anniversary : മലയാളികൾക്ക് എന്നും കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് സാന്ത്വനം പരമ്പരയിലെ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സജിൻ. പ്ലസ് ടു എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന സജിൻ വളരെ നാളുകൾക്ക് ശേഷമാണ് പ്രേക്ഷകർക്കിടയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തത്. ഒരുപാട് ശ്രമങ്ങൾ നടത്തി ഒടുവിലാണ്

താരത്തിന് സാന്ത്വനം പോലെ ആളുകളുടെ ജനശ്രദ്ധ പിടിച്ചുവെക്കുന്ന ഒരു പരമ്പരയിലേക്ക് അവസരം ലഭിച്ചത്. പ്ലസ് ടു എന്ന ചിത്രത്തിൽ സജിനൊപ്പം അഭിനയിച്ച ഷഫ്നയെ ആണ് സജിൻ പിന്നീട് വിവാഹം കഴിച്ചത്. രണ്ട് മതത്തിൽപ്പെട്ടവരായതുകൊണ്ട് തന്നെ ഇരുവരുടെയും വിവാഹത്തിന് വലിയ പ്രതിസന്ധികൾ തന്നെയാണ് താരങ്ങൾക്ക് നേരിടേണ്ടി വന്നത്. എന്നാൽ സജിന്റെ വീട്ടിൽ ഷഫ്നയുമായുള്ള

വിവാഹത്തിന് വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ഇരുന്നതുകൊണ്ട് തന്നെ ഇരുവരും ജീവിതത്തിൽ ഒന്നിക്കുകയായിരുന്നു. ഇപ്പോൾ വിവാഹം കഴിഞ്ഞ് 10 വർഷം പിന്നിടുമ്പോൾ തങ്ങളുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ആ നിമിഷത്തിന്റെ സന്തോഷമാണ് ഷഫ്ന തൻറെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് സജിനെ പോലെ തന്നെ ഷഫ്നയും അഭിനയത്തിൽ സജീവ സാന്നിധ്യമാണ്.

സജിനൊപ്പം സാന്ത്വനത്തിൽ അഭിനയിക്കുന്ന ഗോപികയുടെ വിവാഹനിശ്ചയ ചടങ്ങിൽ അടക്കം ഷഫ്നയുടെ സാന്നിധ്യം കാണാൻ കഴിഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് 10 വർഷമായി എന്ന് തോന്നുന്നേ ഇല്ല. നമ്മൾ ഇന്നലെ വിവാഹം കഴിച്ചത് പോലെയാണ് തോന്നുന്നത്. ഒരുപാട് കയറ്റിറക്കങ്ങളും പ്രതിസന്ധികളും തരണം ചെയ്താണ് നമ്മൾ ഇന്നിവിടെ എത്തിനിൽക്കുന്നത്. പക്ഷേ എന്തുതന്നെയായാലും നമുക്കറിയാം, നമ്മുടെ കൈകൾ എന്നും കോർത്തുപിടിച്ചുകൊണ്ട് തന്നെ മുന്നോട്ടു പോകുമെന്ന്.. ഹാപ്പി ആനിവേഴ്സറി മൈ ലവ്. ലവ് യു എന്നാണ് ഷഫ്ന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്. ഈ വരികൾക്കൊപ്പം സജിനെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് താര ദമ്പതികൾക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്