ചാക്കോച്ചനൊപ്പം മനം മറന്നാടി മമ്മൂക്ക.!! മികച്ച നടനിൽ നിന്നും മികച്ച നടനുള്ള പുരസ്‌കാരം; ദേവദൂതർ പാട്ടിന് മമ്മൂക്ക കിടിലൻ സ്റ്റെപ്സ് വൈറൽ.!! | Kunchacko Boban Reciving Best Actor Award From Mammootty

Kunchacko Boban Reciving Best Actor Award From Mammootty : മലയാളത്തിന്റെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. നിരവധി ആരാധകരുള്ള താരം അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജിവ സാന്നിധ്യമാണ്. താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. അവയെല്ലാം തന്നെ വളരെ പെട്ടന്ന് ശ്രദ്ധ നേടുകയും ചെയ്യും. അത്തരത്തിൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു വിശേഷമാണ് കുഞ്ചാക്കോ ബോബൻ ആരാധകർക്കായി തന്റെ സോഷ്യൽ മീഡിയ പേജ് വഴി പങ്കുവെച്ചിട്ടുള്ളത്.

സന്തോഷത്തിന്റെയും ഫാൻ ബോയ് മൊമെന്റിൻെറയും കൊടുമുടി എന്ന അടിക്കുറിപ്പിനൊപ്പം ബെസ്റ്റ് ആക്ടർ മമ്മൂട്ടിയുടെ കയ്യിൽ നിന്നും ബെസ്റ്റ് ആക്ടർ അവാർഡ് വാങ്ങുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. യുകെയിൽ വെച്ച് നടന്ന പരിപാടിയിൽ മികച്ച നടനുള്ള ആനന്ദ് ടിവിയുടെ അവാർഡാണ്  കുഞ്ചാക്കോ ബോബൻ മമ്മൂട്ടിയിൽ നിന്നും ഏറ്റുവാങ്ങിയത്.

മെഗാ ‘എമ്മിന്റെ’ ജീവിതം മാറ്റിമറിച്ച അതേ ഗാനം ഇപ്പോൾ തന്റെ ജീവിതത്തിലും മാറ്റങ്ങൾ കൊണ്ടുവന്നുരിക്കുന്നു വെന്നും, ഈ മനോഹര നിമിഷം അവിസ്മരണീയമാക്കിയതിന് ആനന്ദ് ടി.വിക്കും മാഞ്ചസ്റ്റർ യു.കെയിലെ ജനങ്ങൾക്കും തന്റെ സുഹൃത്തുക്കൾക്കും നന്ദി അദ്ദേഹം തന്നെ സോഷ്യൽ മീഡിയ പേജിൽ ആരാധകർക്കായി കുറിച്ചിട്ടുണ്ട്. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസുകൊട്’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് ചാക്കോച്ചൻ അവാർഡ് സ്വന്തമാക്കിയത്.

മമ്മൂട്ടിയിൽ നിന്നും അവാർഡ് വാങ്ങുന്ന ചിത്രത്തിനൊപ്പം ‘ന്നാ താൻ കേസുകൊട്’ എന്ന ചിത്രത്തിൽ റീമേക്ക് ചെയ്ത ‘ദേവദൂതർ പാടി’ എന്ന ഗാനത്തിന് മമ്മൂട്ടിയോടൊപ്പം ചുവട്‌ വെക്കുന്ന വീഡിയോയും അദ്ദേഹം സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട് . പ്രിയ താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി താരങ്ങളും ആരാധകരുമാണ് ആശംസകളുമായി രംഗത്തെത്തിയിട്ടുള്ളത്. ‘ബെസ്റ്റ് വീഡിയോ, ലവ്ഡ് ഇറ്റ്’ എന്നാണ് ദുൽഖർ സൽമാൻ പോസ്റ്റിനു താഴെ കുറിച്ചത്.