ഏറെ കാത്തിരുന്ന നിമിഷം.!! ക്രിസ്തുമസിന് മുന്നേ പുതിയ അതിഥിയെ വരവേറ്റ് അപർണ്ണയും ജീവയും; പുതിയ വിശേഷവുമായി താരങ്ങൾ.!! | Aparna Thomas Jeeva Joseph Christmas Happy News

Aparna Thomas Jeeva Joseph Christmas Happy News : ടെലിവിഷൻ സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടവരാണ് ജീവ- അപർണ ദമ്പതികൾ. ഇവരുടെ എല്ലാ വിശേഷങ്ങളും ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കാറുണ്ട്. ഇവർ പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവാണ് അപർണയും ജീവയും. അപർണ തോമസ് ഒഫീഷ്യൽ

എന്നാണ് ഇവരുടെ youtube ചാനലിന്റെ പേര്.മേക്കപ്പ് വ്ലോഗുകളും, രസകരമായ ഗെയിം വീഡിയോകളും, തങ്ങളുടെ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളും എല്ലാമായി ഇവർ പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. ഇപ്പോഴിതാ ഒരു പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരങ്ങൾ. ഒരു സാധാരണ മിഡിൽ ക്ലാസ്സ് ഫാമിലിയിലാണ് അപർണ ജനിച്ചതും വളർന്നതും. ഇപ്പോഴിതാ തന്റെ അച്ഛനും അമ്മയ്ക്കും

ക്രിസ്തുമസിന് ഒരു ഗിഫ്റ്റ് നൽകിയിരിക്കുകയാണ് പ്രിയ താരം. ഒരു ചെറിയ കാർ ആണ് അപർണ തന്റെ മാതാപിതാക്കൾക്ക് ക്രിസ്തുമസിനുള്ള സ്നേഹസമ്മാനമായി നൽകിയിരിക്കുന്നത്. മാരുതി സുസുക്കിയുടെ വെള്ള നിറത്തിലുള്ള ഒരു കാർ ആണിത്. തന്റെ അച്ഛനോടും അമ്മയോടും ഭർത്താവിനുമൊപ്പം ഷോറൂമിൽ പോകുന്നതും അച്ഛനും അമ്മയ്ക്കും കാർ സമ്മാനമായി നൽകുന്നതുമെല്ലാം ഇപ്പോൾ പങ്കുവെച്ച പുതിയ

വീഡിയോയിൽ താരം ഉൾപ്പെടുത്തിയിട്ടുണ്ട്. തന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ അപർണ തന്റെ അച്ഛനമ്മമാർക്ക് ഒരു സമ്മാനം നൽകി. അച്ഛൻ ബൈക്കാണ് ഓടിക്കുന്നത് എന്നും അവർക്ക് മഴയും വെയിലും ഒന്നും കൊള്ളാതെ സഞ്ചരിക്കാൻ വാങ്ങിക്കൊടുക്കുന്നതാണെന്നും അപർണ വീഡിയോയിൽ പറയുന്നു. കൂടാതെ ഒന്ന് രണ്ട് തവണ അച്ഛൻ ബൈക്കിൽ നിന്ന് സ്ലിപ്പ് ആകുന്നത് കണ്ടപ്പോൾ വല്ലാതെ പേടി തോന്നി എന്നും താരം പറയുന്നുണ്ട്. അപർണയുടെ കൂടെ എല്ലാകാര്യങ്ങൾക്കും സപ്പോർട്ട് ആയി നിൽക്കുന്ന വ്യക്തിയാണ് ജീവ. കാർ കളർ ഇഷ്ടമായോ എന്നും സന്തോഷമായോ എന്നും അപർണ തന്റെ രക്ഷിതാക്കളോട് ചോദിക്കുമ്പോൾ വളരെ സന്തോഷം നിറഞ്ഞ രീതിയിലാണ് അവർ തന്റെ മക്കളോട് മറുപടി പറയുന്നത്. ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വീഡിയോക്ക് നിമിഷനേരങ്ങൾ കൊണ്ടാണ് വലിയ രീതിയിലുള്ള സപ്പോർട്ട് ലഭിച്ചിരിക്കുന്നത്. ആരാധകരുടെ നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെയായി കാണാം.