പാറു അമ്മയുടെ പ്രാർത്ഥന സഫലമായി.!! നൂറാം വയസ്സിൽ കാനന വഴികൾ താണ്ടി അയ്യന്റെ തിരുസന്നിധിയിലേക്ക്; വർഷങ്ങൾ നീണ്ടിരുന്ന കാത്തിരിപ്പിനൊടുവിൽ പതിനെട്ടാം പടി ചവിട്ടി പാറു അമ്മ.!! | Devotee Paru Amma In Sabarimala Sannidhanam

Devotee Paru Amma In Sabarimala Sannidhanam : മണ്ഡലകാലമായി കഴിഞ്ഞാൽ എല്ലാവരും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് 41 ദിവസത്തെ വ്രതം നോറ്റ് അയ്യനെ കാണുവാനുള്ള ദർശനസാഫല്യമാണ്. അതിനായി കാത്തിരിക്കുന്നവരുടെ എണ്ണവും വളരെയധികം ആണ്. 10 വയസ്സിനുശേഷം ശബരിമല നടയിൽ എത്തി അയ്യനെ കാണുവാൻ കൊതിക്കുന്ന പെൺമനസിന് ആ കാലയളവിൽ അത് സാധിച്ചില്ലെങ്കിൽ പിന്നീട്

പ്രായമായാൽ മാത്രമാണ് മല ചവിട്ടാനുള്ള അവസരം ഒരുങ്ങുക. ചെറുപ്പത്തിൽ മലകയറാൻ ഭാഗ്യം ലഭിക്കാത്ത എത്രയോ പേർ അയ്യനെ നേരിൽ കാണാനുള്ള ആഗ്രഹം പേറി ഇന്നും നമുക്കിടയിൽ ജീവിക്കുന്നു. ഇതിനിടയിൽ നൂറാം വയസ്സിൽ മാളികപ്പുറമായി അയ്യനെ കാണാൻ എത്തിയ പാറുക്കുട്ടിയമ്മ എല്ലാവരുടെയും മനം കവരുകയാണ്. മൂന്നു തലമുറ ഒന്നിച്ചാണ് പാറുക്കുട്ടിയമ്മ അയ്യനെ കാണാൻ

കഴിഞ്ഞദിവസം മല ചവിട്ടിയത്. തിരുസന്നിധിയിൽ പാറുക്കുട്ടിയമ്മ എത്തിയപ്പോൾ അവർക്ക് കൂട്ടായി മൂന്നു തലമുറയിൽ ഉള്ള ആളുകളും ഒപ്പം ഉണ്ടായിരുന്നു. വളരെ മുൻപേ തന്നെ സന്നിധിയിൽ എത്തണമെന്ന് ആഗ്രഹിച്ചിരുന്നു എങ്കിലും പല കാരണങ്ങൾ കൊണ്ടും അത് മുടങ്ങി പോവുകയായിരുന്നു. അങ്ങനെ താൻ ഇനി നൂറാം വയസ്സിലെ അയ്യനെ കാണൂ എന്ന നിശ്ചയത്തിലാണ് പാറുക്കുട്ടിയമ്മ ശരണം വിളികളോടെ

തിരുസന്നിധിയിൽ എത്തിയത്. കൊച്ചുമകൻ ഗിരീഷിനും മക്കൾക്കും ഒപ്പമാണ് പാറുക്കുട്ടിയമ്മ കല്ലും മുള്ളും നിറഞ്ഞ കാനന വഴികൾ തടി അയ്യന്റെ തിരുസന്നിധിയിൽ എത്തിയത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് പാറുക്കുട്ടിയമ്മയും കൊച്ചുമക്കളും അടങ്ങുന്ന സംഘം അയ്യന്റെ തിരുസന്നിധിയിൽ എത്തിയത്. ഇത്തവണയും ദർശനം സാധ്യമാകുമോ എന്നത് സംശയമായിരുന്നു എന്ന് പാറുക്കുട്ടിയമ്മ മല ചവിട്ടുന്നതിന് മുൻപേ തന്നെ പറഞ്ഞിരുന്നു. എന്നാൽ മുത്തശ്ശിയുടെ ആഗ്രഹം എന്തൊക്കെ പ്രതിസന്ധി തരണം ചെയ്താലും ഇത്തവണ നിറവേറ്റുമെന്ന് ഗിരീഷ് തീരുമാനമെടുത്തിരുന്നു. തുടർന്ന് വർഷങ്ങളായുള്ള കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് ദർശനസാഫല്യം നേടിയിരിക്കുകയാണ് പാറുക്കുട്ടി. ഇതിനടകം പാറുക്കുട്ടിയമ്മയുടെ വാർത്ത മാധ്യമങ്ങൾ ഒന്നാകെ ഏറ്റെടുത്തുകഴിഞ്ഞു.