ചെറുപ്രായത്തിൽ അമ്മ നഷ്ടമായി.!! നാട്ടലിനു പറ്റിയ അപകടത്തിൽ നിന്നും രക്ഷപെടാൻ നടത്തിയ ശ്രമം; മകൾക്കൊപ്പം മനം നിറയ്ക്കും കുറിപ്പുമായി കല്യാണി.!! | Mullavalliyum Thenmavum Fame Kalyani Rohit Post With Daughter Viral

Mullavalliyum Thenmavum Fame Kalyani Rohit Post With Daughter Viral : മലയാളം, തമിഴ് സിനിമകളിലായി സജീവമായിരുന്ന താരമാണ് കല്യാണി രോഹിത്. പൂർണിത എന്ന പേരിൽ മലയാള സിനിമയിൽ അടക്കം അറിയപ്പെട്ടിരുന്ന താരത്തെ മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തിലൂടെയാണ് ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് പരുന്ത്, എസ്എംഎസ് തുടങ്ങിയ നിരവധി ചിത്രങ്ങളിലും അഭിനയിച്ച താരം

ഇടക്കാലത്ത് ബിഗ് സ്ക്രീനിൽ നിന്ന് മിനി സ്ക്രീനിലേക്ക് ചേക്കേറുകയുണ്ടായി. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടെലിവിഷനിൽ നിന്ന് അടക്കം പൂർണമായി വിട്ടുനിൽക്കുന്ന താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. നട്ടെല്ലിനെ ബാധിച്ച അസുഖം മൂലം ആരോഗ്യ അവസ്ഥ മോശമായതോടെയാണ് താരം കരിയറിന് ഒരു ഇടവേള ഇട്ടത് അമ്മയുടെ മരണമാണ് കല്യാണിയെ തളർത്തിയ മറ്റൊരു ഘടകം.

അടുത്തിടെ തൻറെ അസുഖത്തെക്കുറിച്ചും അമ്മയുടെ മരണത്തെ അതിജീവിച്ചതിനെപറ്റിയും ഒക്കെ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ കല്യാണി പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് ആളുകളുടെ ശ്രദ്ധ നേടുന്നത്. മെന്റൽ ഹെൽത്തിനെ പറ്റിയും മക്കളെ ഇമോഷണലി സ്ട്രോങ്ങ് ആക്കുന്നതിനെ പറ്റിയും അവരിലെ സഹാനുഭൂതി പുറത്തു

കൊണ്ടുവരുന്നതിനെപ്പറ്റിയും ഒക്കെയാണ് കല്യാണിയുടെ പോസ്റ്റ് പറയുന്നത്. ഒറ്റയ്ക്കിരുന്ന് കല്യാണി കരയുമ്പോൾ മകൾ ഓടിവന്ന് ആശ്വസിപ്പിക്കുകയാണ്. അതിലൂടെ ഒരു പോസിറ്റീവ് സന്ദേശം കല്യാണി ആരാധകർക്ക് നൽകുന്നു. കല്യാണി കരയുമ്പോൾ അടുത്ത് വന്ന് മകൾ അമ്മയെ കെട്ടിപ്പിടിക്കുന്നുണ്ട്. കല്യാണി അവളോട് സോറി പറയുന്നുമുണ്ട്. സാരമില്ല അമ്മേ അതൊന്നും അമ്മയുടെ തെറ്റല്ലെന്നും മകൾ നവ്യ കല്യാണിയോട് പറയുന്നു അമ്മ കരഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു എന്ന് നവ്യ പറയുമ്പോൾ നിന്നെ വിഷമിപ്പിച്ചതിന് സോറി എന്നും കരയുന്നത് സ്വാഭാവികമാണെന്നും ഒക്കെ കല്യാണി മകളോട് പറയുന്നു. അതോടൊപ്പം എനിക്ക് ഒരുപാട് ആശ്വാസം നൽകുന്നതാണ് നിന്റെ ഈ കെട്ടിപ്പിടുത്തം എന്നും കല്യാണി മകളോട് പറയുന്നു. അമ്മയ്ക്ക് എപ്പോഴൊക്കെ കരയണം എന്ന് തോന്നുന്നു അപ്പോഴൊക്കെ കരഞ്ഞോളൂ ഞാൻ ഒപ്പം ഉണ്ടെന്നാണ് നവ്യ കല്യാണിയോട് പറയുന്നത്. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. പെൺമക്കളാണ് എപ്പോഴും നല്ലതെന്നും അമ്മമാരുടെ വിഷമങ്ങളും പ്രയാസങ്ങളും മനസ്സിലാക്കുവാൻ അവർക്ക് കഴിയും എന്നതാണ് കൂടുതൽ ആളുകളും കമൻറ് ആയി കുറിക്കുന്നത്. അതോടൊപ്പം തന്നെ കല്യാണിക്കും നവ്യക്കും നൂറുമ്മകൾ നൽകുന്ന ആരാധകരും ഉണ്ട്.