സലീം കോടത്തൂരിന്റെ രാജകുമാരിക്ക് ഇന്ന് 12.!! വെല്ലുവിളികളെ വാശിയായി എടുത്ത സലീം കോടത്തൂരിന്റെ രാജകുമാരി; ഉപ്പച്ചിയുടെ ചിങ്കിടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ.!! | Hanna Saleem Kodathoor 12 Th Birthday Highlights

Hanna Saleem Kodathoor 12 Th Birthday Highlights : പ്രശസ്ത ആൽബം ഗായകനായ സലീം കോടത്തൂരിൻ്റെ മകളാണ് ഹന്ന സലീം. ഉപ്പ മാപ്പിളപ്പാട്ടിലൂടെ ആസ്വാദകരുടെ ഹൃദയം കവർന്നപ്പോൾ, സോഷ്യൽ മീഡിയയിലൂടെയാണ് ഹന്ന കേരളക്കരയുടെ സ്നേഹം കവർന്നത്. വൈദ്യശാസ്ത്രം നടക്കില്ലെന്നും, സംസാരിക്കില്ലെന്നും വിധി എഴുതിയ കുഞ്ഞായ ഹന്നയാണ് പിന്നീട് സംസാരിക്കുക മാത്രമല്ല നല്ല ഗാനങ്ങൾ ആലപിച്ച് തൻ്റെ കഴിവ് തെളിയിക്കുകയും നൃത്തങ്ങൾ ചെയ്യുകയും ചെയ്തത്.

ഇന്ന് ബാപ്പയേക്കാൾ വലിയ സെലിബ്രെറ്റിയായി ഹന്നമോൾ മാറിക്കഴിഞ്ഞു. ശാരീരിക വെല്ലുവിളികൾ നേരിടുന്ന പലർക്കും പ്രചോദനമാണ് ഹന്നമോൾ. പലരും ഹന്നയുടെ കുറവുകൾ കണ്ട് സഹതപിച്ചപ്പോൾ, കുഞ്ഞിൻ്റെ മികവുകൾ മാത്രമാണ് നമ്മുടെ കണ്ണുകളിലൂടെ കാണുന്നത് എന്ന് സലീം പലപ്പോഴും പറഞ്ഞിട്ടുള്ളത്. ബാപ്പയുടെ കൂടെ പല വേദികളിലും താരമായി തന്നെ ഇപ്പോൾ ഹന്നമോളും എത്താറുണ്ട്. ഇന്നത്തെ ദിവസം സലീമിനും കുടുംബത്തിനും വളരെ സന്തോഷം നിറഞ്ഞ ദിവസമാണ്. ഒക്ടോബർ 19.

മൂന്നു മക്കളുള്ള സലീമിൻ്റെ കുഞ്ഞു മാലാഖയായ ഹന്നമോൾ പിറന്നദിനം. 2011-ൽ ഹന്നമോൾ പിറന്നപ്പോളുള്ള കാര്യങ്ങളൊക്കെ താരം പല വേദികളിലും പങ്കുവച്ചിരുന്നു. ഇന്ന് പന്ത്രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന ഹന്നമോൾക്ക് പിറന്നാൾ ആശംസകളുമായി രാത്രി പന്ത്രണ്ട് മണിക്ക് തന്നെ സലീം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.സർവ്വ സൃഷ്ടാവിന് നന്ദി പറഞ്ഞു കൊണ്ടാണ് ആദ്യം ആശംസാ വാക്കുകൾ തുടങ്ങുന്നത്.

‘ജീവിതമെന്നത് ഒരു പരീക്ഷയാണെന്നും, വിധി പൊരുതാനുള്ളതാണെന്നും അതിനാൽ നാം തളർന്നു പോയാൽ നമുക്ക് നേടിയെടുക്കാനുളളതൊക്കെ നമ്മുടെ ജീവിതത്തിൽ നിന്നും ഒരുപാട് അകലെയായി മാറുമെന്നും എന്നിലേയ്ക്ക് പകർന്ന എൻ്റെ പ്രിയപ്പെട്ട മാലാഖയ്ക്ക് ഇന്ന് പിറന്നാൾ മധുരം. നിങ്ങളും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമല്ലോ. ഉപ്പച്ചിയുടെ ചിങ്കിടിയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ.’ നിരവധി പേരാണ് പോസ്റ്റിന് താഴെ ഹന്നമോൾക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്. ഓരോ വർഷവും തൻ്റെ കുഞ്ഞു മാലാഖയുടെ പിറന്നാൾ ദിനത്തിൽ മധുര വാക്കുകളും ആശംസകളുമായി ഉപ്പയായ സലീം എത്താറുണ്ട്.