പ്രളയ കുതിപ്പിൽ ചാക്കോച്ചൻ.!! 2018 കൊണ്ട് തന്ന സൗഭാഗ്യം കണ്ടോ.!? കുഞ്ചാക്കോ ഡിഫൻഡർ ലോകത്തേക്ക് ഒരു ഭീമൻ കൂടി.!! | Kunchacko Boban New Defender Car

Kunchacko Boban New Defender Car : മലയാളികളുടെ ചോക്ലേറ്റ് താരം ചാക്കോച്ചന്റെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോൾ വൈറലാകുന്നത്. വീട്ടിലേക്ക് എത്തിയ പുതിയ അതിഥിയെ സ്വാഗതം ചെയ്യുകയാണ് ചാക്കോച്ചനും കുടുംബവും. ഡിഫൻഡർ കാർ എടുത്തതിന്റെ സന്തോഷത്തിലാണ് ഇന്ന് താരവും കുടുംബവും.

90 ലക്ഷത്തിനു മുകളിൽ വില വരുന്ന ഡിഫൻഡർ കാറാണ് ചാക്കോച്ചൻ സ്വന്തമാക്കിയിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ഡിഫൻഡർ കാറാണ് ചാക്കോച്ചൻ സ്വന്തമാക്കിയത്. കാറിന്റെ മുമ്പിൽ വച്ച് എടുത്ത രണ്ട് ചിത്രങ്ങളാണ് സന്തോഷം പങ്കു വയ്ക്കുന്നതിനായി പോസ്റ്റ് ചെയ്തിട്ടുള്ളത്. വെള്ള ബനിയനും ഇട്ട് സിമ്പിൾ ലുക്കിൽ സന്തോഷവാനായി കാറിന് മുന്നിൽ കുടുംബത്തോടൊപ്പം നിൽക്കുന്ന ചാക്കോച്ചന്റെ ചിത്രമാണ് കമ്പനി പോസ്റ്റ് ചെയ്തിരിക്കുന്നത്. കസ്റ്റമൈസ്ഡ് ഡിഫൻഡർ, ബ്ലാക്കി ഡിഫൻഡർ, വെൽക്കം ടു ദി വേൾഡ് ഓഫ് ഡിഫൻഡർ @ കുഞ്ചാക്സ് എന്നാണ് ചിത്രത്തിന് താഴെ എഴുതിയിട്ടുള്ളത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ.

അതുകൊണ്ടുതന്നെ ചാക്കോച്ചന്റെ വിശേഷം അറിയാൻ ആരാധകർക്ക് ഏറെ താല്പര്യമുണ്ട്. പോസ്റ്റിനു താഴെ ആശംസകളുമായി ആസിഫ് അലി, ഹരിശങ്കർ,ഗായത്രി ശങ്കർ എന്നിവരെ ഉൾപ്പെടെ നിരവധി പേരാണ് എത്തുന്നത്. വിന്റേജ് ചാക്കോച്ചൻ, ഇതിൽ ഇപ്പോൾ ആരാണ് സൂപ്പർസ്റ്റാർ തുടങ്ങിയ കമന്റുകളും പോസ്റ്റിനു താഴെ നിറയുന്നു.

അനിയത്തിപ്രാവിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ചാക്കോച്ചൻ എന്ന സ്നേഹത്തോടെ വിളിക്കപ്പെടുന്ന കുഞ്ചാക്കോ ബോബൻ. 1997ൽ ഇറങ്ങിയ ആ ചിത്രം മുതലുള്ള ചാക്കോച്ചൻ ആരാധകരുടെ എണ്ണം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. കാലം മാറിയപ്പോഴും ചാക്കോച്ചനോടുള്ള പ്രിയം അതുപോലെതന്നെ കൊണ്ടുനടക്കുകയാണ് ആരാധകർ. ആ സ്നേഹമാണ് കമെന്റുകളായി നിറയുന്നത്. ചാക്കോച്ചനെ പോലെ തന്നെ ചാക്കോച്ചന്റെ കുടുംബവും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. മകൻ ഇസഹാക്കിന്റെ വിശേഷങ്ങളും അറിയാൻ ആഗ്രഹിക്കുന്നവരാണ് ആരാധകരിൽ പലരും.ഇപ്പോൾ താരത്തിന്റെ സന്തോഷത്തിൽ പങ്കുചേരുകയാണ് ആരാധകർ.

View this post on Instagram

A post shared by Raees Gafoor (@iraees_)