ഒടുവിൽ ആ വലിയ ആഗ്രഹം സഫലമായി.!! ആഘോഷങ്ങൾ അങ്ങ് വിദേശത്താണ്; ബാലു വർഗീസിനും കുടുംബത്തോടും ഒപ്പം സന്തോഷം പങ്കുവെച്ച് അർജുൻ അശോകൻ.!! | Arjun Ashokan Dream Come True At Coldplay

Arjun Ashokan Dream Come True At Coldplay : മലയാള സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന യൂത്തന്മാരാണ് അർജുൻ അശോകനും ബാലു വർഗീസും. മലയാളത്തിലെ ഏറ്റവും മികച്ച കോമഡി താരമായ ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകന്റെ സിനിമ പ്രവേശനം അപ്രതീക്ഷിതമായിരി‌ന്നു.

അച്ഛനെപ്പോലെ കോമഡി റോളുകൾ അല്ല നായകവേഷങ്ങൾ തന്നെയാണ് താരത്തെ കാത്തിരുന്നത്. ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്ന് വന്നതെങ്കിലും താരത്തിന് ഒരു ബ്രേക്ക്‌ കൊടുത്ത കഥാപാത്രം പറവയിലെത്തായിരുന്നു. പിന്നീടങ്ങോട്ട് ഹിറ്റ് സിനിമകളുടെ ഒരു നിര തന്നെ താരത്തിന്റെതായി സൃഷ്ടിക്കപ്പെട്ടു. ഇന്നിപ്പോൾ മലയാള സിനിമയിലെ യുവതാരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു നായക നടനാണ് അർജുൻ അശോകൻ.

ബാല താരമായി സിനിമയിലേക്ക് കടന്ന് വന്ന് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ ഒരു നടനാണ് ബാലു വർഗീസ്. ലാലിന്റെ സഹോദര പുത്രനായ ബാലു ചില സിനിമകളിൽ ലാലിന്റെ ചെറുപ്പം അഭിനയിച്ചിട്ടുണ്ട്.അത് കൊണ്ട് തന്നെ മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ് ബാലു വർഗീസിന്റേത്. നിരവധി ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയ താരം പിന്നീട് നായകനായും സഹനടനായും ഇൻഡസ്ട്രിയിൽ നിറഞ്ഞു നിന്നു. ഇപോഴിതാ ഇരുവരും ഒരുമിച്ച് ചെയ്ത ഒരു യാത്രയുടെ ചിത്രങ്ങളാണ് താരങ്ങൾ പങ്ക് വെച്ചിട്ടുള്ളത്.

അർജുൻ അശോകനും ഭാര്യ നിഖിത ഗണേശനും, ബാലു വർഗീസും ഭാര്യ എലീനയും ഒരുമിച്ചുള്ള ചിത്രവും പിന്നീട് വിദേശത്തു എത്തിയ ശേഷം കോൾഡ് കോപ്പി എന്ന മ്യൂസിക് ബാൻഡിന്റെ കോൺസേർട്ടിൽ പങ്കെടുക്കുന്ന വീഡിയോയുമാണ് പങ്ക് വെച്ചിരിക്കുന്നത്. പാട്ട് കേട്ട് താരങ്ങൾ നൃത്തം ചെയ്യുന്നതും വിഡിയോയിൽ കാണാം. സ്വപ്നം സത്യമായി എന്ന അടിക്കുറിപ്പോടെ അർജുൻ അശോകന്റെ ഭാര്യ നിഖിതയാണ് ചിത്രങ്ങളും വീഡിയോകളും പങ്ക് വെച്ചത്. അടിപൊളി വൈബ് ആണെന്നും ഇത് കണ്ടിട്ട് കൊതിയാവുന്നു എന്ന് തുടങ്ങി നിരവധി കമന്റുകളുമായി ആരാധകർ എത്തിയിട്ടുണ്ട്.