ഇതിലിപ്പോ ഏതാ അപ്പൻ ഏതാ മോൻ.!? ഇസുവിന്റെ കുട്ടി സൈക്കിളിൽ റൈഡർ ചാക്കോച്ചൻ; ചിരിപ്പിച്ച് കുഞ്ചാക്കോ ബോബൻ ഫാദർസ് ഡേ വീഡിയോ വൈറൽ.!! | Kunchacko Boban Cycling With Izahaak Boban Kunchacko

Kunchacko Boban Cycling With Izahaak Boban Kunchacko : മലയാളികളുടെ റൊമാന്റിക് ഹീറോ എന്നറിയപ്പെടുന്ന ഒരേയൊരു നടനെ ഉള്ളൂ അതാണ് നമ്മളുടെ ചാക്കോച്ചൻ. കുഞ്ചാക്കോ ബോബനെ അറിയാത്ത മലയാളികൾ ഇല്ല . നിരവധി മലയാള സിനിമകളിൽ നായകനായി പ്രേക്ഷക ഹൃദയം കവർന്ന വ്യക്തി. നടൻ എന്നതുപോലെ തന്നെ നല്ലൊരു സിനിമാറ്റിക് ഡാൻസർ കൂടിയാണ് ഇദ്ദേഹം.

താരം അഭിനയിച്ചിട്ടുള്ള ഓരോ സിനിമകളും മലയാളികളുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്നത് ആണ്. ഈ കാലയളവിൽ ഏകദേശം നൂറിലധികം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. പ്രിയ അന്ന സാമുവൽ ആണ് ഭാര്യ . 2005ലാണ് ഇവർ വിവാഹിതരാകുന്നത്. അനിയത്തിപ്രാവ് എന്ന സിനിമയിലെ നായിക വേഷത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. ഇന്നും ആ കുഞ്ചാക്കോ ബോബനെ മനസ്സിൽ ആരാധിക്കാനാണ് പ്രേക്ഷകർക്ക് ഇഷ്ടം. സിനിമയിൽ എന്നപോലെ തന്നെ തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും താരം വളരെയധികം ഇഷ്ടപ്പെടുന്നു. സിനിമകളിൽ നിന്ന് കിട്ടുന്ന ഇടവേളകളിൽ എല്ലാം തന്റെ കുടുംബത്തോടൊപ്പം യാത്രകൾ പോകാനും അദ്ദേഹം സമയം കണ്ടെത്താറുണ്ട്.

തന്റെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഇപ്പോൾ ഇതാ ഫാദേഴ്സ് ഡേ യുടെ അനുബന്ധമായി താരം പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് പ്രേക്ഷകശ്രദ്ധ നേടുന്നത്.

വീഡിയോ കാണുമ്പോൾ കുട്ടികൾക്കൊപ്പം ഒരു കുട്ടിയായിട്ടാണ് കുഞ്ചാക്കോ ബോബനെ പ്രേക്ഷകർക്ക് തോന്നുന്നത്. തന്റെ മക്കൾക്കൊപ്പം കളിക്കുന്ന ചാക്കോച്ചന്റെ ഒരു വീഡിയോ ആണ് ഇത്. ഒരു ചെറുപുഞ്ചിരിയോടെ അല്ലാതെ ഈ വീഡിയോ ആർക്കും കണ്ടിരിക്കാൻ സാധിക്കില്ല. തന്റെ മക്കൾക്കൊപ്പം മൂന്നു ചക്രമുള്ള കുഞ്ഞു സൈക്കിൾ ചവിട്ടി വരികയാണ് പ്രിയ ചാക്കോച്ചൻ.ഇതിനു താഴെയായി ആരാധകരുടെ നിരവധി രസകരമായ കമന്റുകൾ ഉണ്ട്.ഇതിൽ ഇപ്പോൾ അച്ഛൻ ഇല്ലല്ലോ മൂന്ന് കുട്ടികളാണല്ലോ, ഒരു രാജമല്ലി വിടരുന്നതുപോലെ അതാണ് ഓർമ്മ വരുന്നത്, അങ്ങോട്ട് പറപ്പിച്ചു വിട് പാപ്പാ, ചാക്കോച്ചൻ ഇപ്പോഴും കുട്ടികളുടെ മനസ്സാണ് എന്നിങ്ങനെ പോകുന്നു പ്രേക്ഷകരുടെ കമന്റുകൾ.Dear dads..Be the child of your child..Happy appanmmars day എന്ന അടി കുറിപ്പോടെയാണ് ചാക്കോച്ചൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.