കാൽ നൂറ്റാണ്ടിന് ശേഷം വീണ്ടും ഒരു കണ്ടുമുട്ടൽ; അനിയത്തിപ്രാവിന്റെ മകളെ താലോലിച്ച് ചാക്കോച്ചൻ, അനിയത്തിപ്രാവിൽ അമ്മയെ എടുത്തു പൊക്കിയ ചാക്കോച്ചൻ ഇന്ന് മകൾ മകളെ താലോലിക്കുന്നു.!! | Kunchacko Boban Cute Moments With Saranya Mohan Daughter

Kunchacko Boban Cute Moments With Saranya Mohan Daughter : മലയാള സിനിമയിലെ പ്രശസ്ത നടിയാണ് ശരണ്യമോഹൻ. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ശരണ്യയുടെ അനിയത്തിപ്രാവിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാലതാരമായി കുറച്ച് സിനിമകളിൽ അഭിനയിച്ച താരം പിന്നീട് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ 2005-ൽ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി.

മലയാളത്തിന് പുറമെ, തമിഴ്, കന്നട, സിനിമകളിലും താരം താരത്തിൻ്റെ കഴിവ് തെളിയിച്ചു. തമിഴ് ചിത്രമായ ‘യാരടി നീ മോഹിനി’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് കൂടുൽ അറിയപ്പെട്ടു തുടങ്ങിയത്. പിന്നീട് തമിഴിൽ നിരവധി അവസരങ്ങൾ താരത്തെ തേടി എത്തുകയുണ്ടായി. 2015-ൽ ഡോക്ടർ അരവിന്ദ് കൃഷ്ണയെ വിവാഹം കഴിച്ച ശേഷം സിനിമയിൽ നിന്ന്‌ ഇടവേളയെടുത്ത താരം കുടുംബ ജീവിതവുമായി മുന്നോട്ടു പോവുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട്.

ഇപ്പോൾ വൈറലാകുന്നത് അമ്മ സംഘടനയുടെ മീറ്റിങ്ങിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പമാണ് ശരണ്യ എത്തിയത്. അപ്പോൾ നടന്ന രസകരമായ വീഡിയോയാണ് താരം ഇൻസ്റ്റാഗ്രാമിൻ പങ്കുവെച്ച രസകരമായ വീഡിയോയാണ് വൈറലാകുന്നത്. അമ്മ മീറ്റിങ്ങിനിടയിൽ ശരണ്യയുടെ മകൾ അന്നപൂർണ്ണയെ ചാക്കോച്ചൻ എടുത്തുയർത്തിയ ശേഷം, അനിയത്തിപ്രാവിൽ ഇവളെ പൊക്കിയെടുത്തിരുന്നെന്നും, ചോട്ടയായിരുന്നുവെന്നും കുഞ്ചാക്കോ ബോബൻ പറയുന്നുണ്ട്.

അനിയത്തിപ്രാവിൽ ചാക്കോച്ചൻ ശരണ്യയെ പൊക്കിയെടുത്തതും, അതേ പ്രായത്തിലുള്ള ശരണ്യയുടെ മകളെയാണ് ചാക്കോച്ചൻ പൊക്കി എടുത്തത്. നിരവധി പേർ കമൻറിൽ സ്നേഹം പങ്കുവെച്ച് എത്തുകയുണ്ടായി. ചിലർ പറയുന്നത് അമ്മയെയും മകളെയും ചാക്കോച്ചൻ പൊക്കി എന്നാണ്. ഭർത്താവ് അരവിന്ദ് കൃഷ്ണൻ എടുത്ത വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ശരണ്യയുടെ അടുത്തായി മകൻ അനന്തപത്മനാഭനെയും കാണാം.