ശക്തമായ കാഴ്ചപാടുകൾക്ക് വ്യക്തതയുള്ള കണ്ണാട വേണം; മകൾക്കും അമ്മയ്ക്കും ഒപ്പം കാവ്യാ മാധവൻ കണ്ണാട കടയിൽ, കുറുമ്പുകാട്ടി മാമാട്ടിക്കുട്ടിയും.!! | Kavya Madhavan With Mother And Daughter

Kavya Madhavan With Mother And Daughter : മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് കാവ്യ മാധവൻ. മധ്യകാല മലയാള സിനിമയിൽ തിളങ്ങിക്കൊണ്ടിരുന്ന കാവ്യ മാധവൻ പിന്നീട് സിനിമകൾ ചെയ്യുന്നത് നിർത്തിവെച്ചു. പക്ഷേ ആരാധകരും, കവിയെ ഇഷ്ടപ്പെടുന്നവരും ഒട്ടും കുറഞ്ഞിട്ടില്ല.

കാവ്യ മാധവനെ കുറിച്ചുള്ള എന്ത് വാർത്തകളും അന്ന് സോഷ്യൽ മീഡിയകളിൽ വൈറലാണ് എന്നത് ഇതിന്റെ തെളിവാണ്. മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട താര ജോഡികളാണ് ദിലീപും കാവ്യയും. ഇരുവരും ജീവിതത്തിൽ കൂടി ഒരുമിച്ചപ്പോൾ പ്രേക്ഷകർക്ക് അതിലേറെ സന്തോഷമായി. കാവ്യ മാധവനും മകൾ മഹാലക്ഷ്മിയും അമ്മ ശ്യാമളയും ഒരുമിച്ച് കണ്ണട കടയിൽ ഇരിക്കുന്ന ദൃശ്യങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. എമിറേറ്റ്സിന്റെ ഒപ്റ്റിക്കൽ ഷോറൂമിലാണ് കാവ്യാ അമ്മയ്ക്ക് വേണ്ടി കണ്ണട തെരഞ്ഞെടുക്കാൻ എത്തിയിരിക്കുന്നത്. സിമ്പിൾ വേഷത്തിൽ കാവ്യയും പർപ്പിൾ നിറത്തിലുള്ള സാരിയുടുത്ത് അമ്മ ശ്യാമളയും വീഡിയോയിൽ കാണാം.

കുഞ്ഞുമകൾ മഹാലക്ഷ്മി എന്തോ കുസൃതി കാണിച്ചപ്പോൾ വാൽസല്യത്തോടെ അമ്മ ശ്യാമള അവളെ ചേർത്തുപിടിച്ച് ചുംബിക്കുന്നുണ്ട്.കാവ്യയെ കുറിച്ചും ദിലീപിനെ കുറിച്ചും ഉള്ള എല്ലാ വാർത്തകളും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ കേന്ദ്രങ്ങളാണ്. ഇപ്പോൾ മകൾ മഹാലക്ഷ്മിയും, ആദ്യത്തെ മകൾ മീനാക്ഷിയും താരങ്ങളായി കഴിഞ്ഞു.

കാവ്യ മാധവനും മഹാലക്ഷ്മിയും അവാർഡ് ഷോയ്ക്ക് വന്നപ്പോൾ ഉള്ള അഡോറബിൾ വീഡിയോകൾ സോഷ്യൽ മീഡിയയിൽ മുമ്പ് വൻ വൈറലായിരുന്നു. ബാലതാരമായാണ് സിനിമയിൽ തുടക്കം കുറിച്ചത്. പൂക്കാലം വരവായി, അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ്‌ ആദ്യമായി നായികയായി വേഷമിട്ടത്. ഇതുവരെയായി ഒട്ടേറെ മലയാള ചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.