ദിലീപും മീനാക്ഷിയും ഇല്ല.!! മകൾക്കൊപ്പം ഒറ്റക്ക് പുതുവർഷം ആഘോഷിച്ച് കാവ്യാ മാധവൻ; എല്ലാവരുടെയും ജീവിതത്തിൽ നല്ല കാര്യങ്ങൾ മാത്രം സംഭവിക്കട്ടെ എന്ന് താരം.!! | Kavya Madhavan New Year Celebration With Mahalakshmi Dileep

Kavya Madhavan New Year Celebration With Mahalakshmi Dileep : ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്തേക്ക് കടന്നുവന്ന് മലയാള സിനിമയിലെ നായികമാരുടെ മുഖമുദ്രയായി മാറിയ താരമാണ് കാവ്യ മാധവൻ. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആളുകളെ മുന്നിൽ പ്രത്യക്ഷപ്പെടുവാൻ കാവ്യയ്ക്ക് സാധിച്ചിട്ടുണ്ട്. നായികയായിയും പ്രതി നായികയായും സഹതാരമായും

ഒക്കെ കാവ്യ തിളങ്ങിയ റോളുകൾ ഇന്നും മലയാളികൾക്ക് സുപരിചിതമാണ്. എന്നാൽ വിവാഹത്തോടെ അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്ന കാവ്യ അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നത് കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേമികൾ. അവർക്ക് സന്തോഷം നൽകുന്ന രീതിയിലാണ് കാവ്യയുടെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ ഓരോന്നും. അഭിനയത്തിൽ ഒരുപാട് വിജയങ്ങൾ നേടി മുന്നേറിക്കൊണ്ടിരുന്ന

സമയത്തായിരുന്നു കാവ്യ വിവാഹിതയായത്. പിന്നീട് കുടുംബജീവിതവുമായി ഒതുങ്ങി കഴിയാനായിരുന്നു താരം ആഗ്രഹിച്ചിരുന്നത്. എന്നാൽ ഇടക്കാലത്ത് സിനിമയിലേക്ക് തിരികെ വരാൻ ചില ശ്രമങ്ങൾ നടത്തിയെങ്കിലും കാര്യമായി അതൊന്നു വിജയം കണ്ടില്ല. സിനിമ മേഖലയിൽ സജീവമല്ലെങ്കിൽ പോലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ഓരോന്നും കാവ്യ ആളുകളിലേക്ക് എത്തിക്കാറുണ്ട്.

കഴിഞ്ഞ ചിങ്ങമാസപുലരിയിലാണ് കാവ്യാ ഇൻസ്റ്റഗ്രാമിൽ സ്വന്തമായി ഒരു അക്കൗണ്ട് ആരംഭിച്ചത്. ഇപ്പോൾ അതിലൂടെ തന്റെ വിശേഷങ്ങൾ ഒക്കെ താരം ആരാധകരിലേക്ക് എത്തിക്കുന്നുണ്ട്. ഈ പുതുവത്സര ദിനത്തിൽ തന്റെ പ്രിയപ്പെട്ടവരെ ഓർക്കുവാനും കാവ്യ മറന്നിട്ടില്ല മകൾക്കൊപ്പം വിദേശത്തുനിന്നുള്ള ചിത്രങ്ങളാണ് കാവ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. പ്രിയപ്പെട്ടവർക്ക് നല്ലൊരു പുതുവത്സരവും താരം ആശംസിച്ചിട്ടുണ്ട്. എല്ലാവരുടെയും ജീവിതത്തിൽ നല്ല കാര്യങ്ങൾ മാത്രം സംഭവിക്കട്ടെ എന്നാണ് കാവ്യ പോസ്റ്റിൽ പങ്ക് വെച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷ നേരത്തിനുള്ളിൽ തന്നെ പോസ്റ്റ് ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു. കൂടാതെ നിരവധിപേർ പോസ്റ്റിന് താഴെ കാവ്യക്കും കുടുംബത്തിനും പുതുവത്സര ആശംസകൾ അറിയിച്ചും എത്തിയിട്ടുണ്ട്. അതേസമയം തന്നെ ഇപ്പോൾ താരമുള്ള വിദേശ രാജ്യം ഏതാണെന്ന് അന്വേഷിക്കുന്ന ആരാധകരുടെ എണ്ണവും കുറവല്ല. എന്തുതന്നെയായാലും ഈ പുതുവത്സരത്തിൽ എങ്കിലും താരം അഭിനയരംഗത്തേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.