പിണക്കം മറന്ന് ഒന്നിച്ച് പേർളിയും ജിപിയും.!! നിലു ബേബിനെ ഗർഭിണിയായി ഇരിക്കുമ്പോൾ കാണാൻ വന്നില്ല; പരാതി തീർക്കാൻ ഓടിയെത്തി ഗോവിന്ദ് പത്മസൂര്യ.!! | Govind Padmasoorya GP Meet Up With Pearle Maaney And Family

Govind Padmasoorya GP Meet Up With Pearle Maaney And Family : മലയാളി പ്രേഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗോവിന്ദ് പത്മസൂര്യ. ജിപി എന്ന പേരിലാണ് സിനിമ ലോകത്തും ആരാധകർക്കുമിടയിലും താരം അറിയപ്പെടുന്നത്. ടെലിവിഷൻ പരിപാടിയിലൂടെയാണ് ജിപി ഏറെ ജനശ്രെദ്ധ ആകർഷിച്ചത്. പണ്ട് കാലം മുതൽക്കേ മലയാള സിനിമയിൽ സജീവമായിരുന്ന ജിപി പിന്നീട് മോളിവുഡിൽ തനിക്ക് അധികം അവസരങ്ങൾ ലഭിക്കുന്നില്ല എന്നായപ്പോൾ തെന്നിന്ത്യൻ മേഖലയിലേക്ക് കടക്കുകയായിരുന്നു.

അടുത്തിടെ താരം നിരവധി ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ ഭാഗ്യം ലഭിച്ചിരുന്നു. അല്ലു അർജുൻ, നാഗാർജുന, നാനി എന്നിവരുടെ കൂടെയാണ് താരം കൂടുതൽ പ്രവർത്തിച്ചിട്ടുള്ളത്. സിനിമ താരം എന്നതിലുപരി ജിപിയെ മലയാളികൾക്ക് ഏറെ ഇഷ്ടം അവതാരകനായി എത്തുമ്പോളാണ്. ഡി ഫോർ ഡാൻസ് എന്ന പരിപാടിയുടെ ആദ്യ സീസണിലെ അവതാരകനായിരുന്നു ജിപി. പേർളി മാണിയായിരുന്നു ഈ പരിപാടിയിൽ അവതാരികയായി എത്തിയിരുന്നത്. ഈ പരിപാടിയിലൂടെ നിരവധി ആരാധകരെയാണ് ഇരുവരും സ്വന്തമാക്കിയത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ഏറെ നാളുകൾക്ക് ശേഷമാണ് നീരജ എന്ന ചലച്ചിത്രത്തിൽ അഭിനയിച്ച് മോളിവുഡിലേക്ക് തിരിച്ചെത്തിയത്. മുപ്പത്തിയാറുക്കാരനായ ഗോവിന്ദ് പദ്മസൂര്യ ഇപ്പോഴും അവിവിവാഹിതനാണ്. അതുപോലെ തന്നെ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള അവതാരികയും നടിയുമാണ് പേർളി മാണി.

ബിഗ്ബോസിലൂടെ ശ്രീനിഷിനെ കണ്ടു മുട്ടുകയും പിന്നീട് ഇരുവരും പ്രണയത്തിലാവികയും ഏറ്റവും ഒടുവിൽ ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ഏറെ ജനശ്രദ്ധ നേടുന്നത് ജിപിയുടെ പങ്കുവെച്ച ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ ജിപി പേർളി മാണിയുടെ കുഞ്ഞിനെ എടുക്കുന്ന രംഗങ്ങളാണ് കാണാൻ സാധിക്കുന്നത്. ചിത്രത്തിൽ ശ്രീനിഷിനെ കാണാൻ കഴിയും. പേർളി മാണിയും ശ്രീനിയും പുതിയ അതിഥി വേണ്ടി കാത്തിരിക്കുകയാണ്. എന്തായാലും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തു.