രോഗം വന്നപ്പോൾ ആണ് ജീവിതം ഇത്ര ചെറുതാണെന്ന് തിരിച്ചറിഞ്ഞത്.!! വിളിക്കാത്ത ദൈവങ്ങളോ ചെയ്യാത്ത വഴിപാടുകളോ ഇല്ല; ദൈവത്തിനും എല്ലാവരുടെയും സ്നേഹത്തിനും നന്ദി പറഞ്ഞ് ലക്ഷ്മി മിഥുൻ.!! | Lakshmi Mithun Exclusive Interview Viral

Lakshmi Mithun Exclusive Interview Viral : നടനും, അവതാരകനും, ആർജെയുമായി തിളങ്ങി മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് മിഥുൻ രമേശ്. ഇൻഫ്ലുവെൻസറും, കണ്ടൻ്റ് ക്രിയേറ്ററുമായ മിഥുൻ്റെ ഭാര്യ ലക്ഷ്മിയ്ക്കും നിരവധി ആരാധകരാണുള്ളത്. കഴിഞ്ഞ മാർച്ചിൽ മിഥുൻ തനിക്ക് ബാധിച്ച ബെൽസ് പൾസി എന്ന രോഗം ബാധിച്ചത് താരത്തിൻ്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ്

പ്രേക്ഷകരുമായി പങ്കുവെച്ചത്. നല്ല ചികിത്സകൾ നടത്തിയ ശേഷം മിഥുൻ രോഗത്തിൽ നിന്ന് മുക്തി നേടുകയും ചെയ്തു. നിരവധി പ്രേക്ഷകരും സുഹൃത്തുക്കളുമാണ് താരത്തിൻ്റെ അസുഖം മാറി വരാൻ പ്രാർത്ഥിച്ചത്. താരത്തിന് രോഗം വന്നപ്പോൾ ആകെ ടെൻഷനടിച്ച ലക്ഷ്മി രോഗം മാറാനായി ഒരു നേർച്ച നേർന്നിരുന്നു. രോഗം മാറിയ ശേഷം ഡിസംബറിൽ തിരുപ്പതിയിൽ പോയി ലക്ഷ്മി മുടി കൊടുക്കുകയും

ചെയ്തു. മൊട്ടയടിച്ച ശേഷം മിഥുൻ താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ മൊട്ടയടിച്ച ലക്ഷ്മിയോടൊപ്പമുള്ള ചിത്രവും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ താരത്തിന് അസുഖം വന്നതിൻ്റെ കാര്യവും, മറ്റ് വിശേഷങ്ങളുമായി വന്നിരിക്കുകയാണ് ലക്ഷ്മി. മിഥുനിന് അസുഖം വന്നപ്പോൾ എൻ്റെ അമ്മയും, മിഥുൻ ചേട്ടൻ്റെ അമ്മയുമൊക്കെ ഒരുമിച്ച് നിന്നാണ് തരണം ചെയ്തത്. ചേട്ടന് ആ അസുഖം വന്നപ്പോൾ, ഇങ്ങനെ

തിരുപ്പതിയിൽ പോയി മുടി നൽകാനാണ് പ്രാർത്ഥിച്ചതെന്നും, അസുഖം മാറിയ ശേഷം ഈ കാര്യം മിഥുനിനോട് പറഞ്ഞപ്പോൾ, മിഥുൻ അതൊന്നും വേണ്ടെന്നാണ് പറഞ്ഞതെന്നും, പക്ഷേ, ഓരോരുത്തർക്കും ഓരോ വിശ്വാസം ഉള്ളതുപോലെ എനിക്ക് അതായിരുന്നു വിശ്വാസം. ദുബൈയിൽ സ്ഥിരതാമസമാക്കിയ മിഥുനും ലക്ഷ്മിയും ഇടയ്ക്കിടെ നാട്ടിൽ വന്ന് പോകുന്നത് പതിവാണ്. നാട്ടിലുള്ളതൊക്കെ അവിടെ ലഭിക്കുന്നതിനാൽ നാട് അധികം മിസ് ചെയ്യാറില്ലെന്നും, പക്ഷേ, ഫാമിലിയെ മിസ് ചെയ്യാറുണ്ടെന്നും പറയുകയാണ് ലക്ഷ്മി. മഞ്ജു വാര്യർ വീട്ടിൽ വന്നപ്പോഴുള്ള വിശേഷവും ലക്ഷ്മി പങ്കുവയ്ക്കുകയുണ്ടായി. ബെൽസ് പൾസി വന്നതിനു ശേഷമാണ് നമ്മുടെ ജീവിതം ഇത്രയൊക്കെയേ ഉള്ളൂവെന്ന് മനസിലായതെന്നും, അതിനാൽ ഇപ്പോൾ ജീവിതം കൂടുതൽ എൻജോയ് ചെയ്താണ് മുന്നോട്ടു പോകുന്നതെന്ന് പറയുകയാണ് ലക്ഷ്മി. ലക്ഷ്മി പങ്കു വയ്ക്കുന്ന റീൽസുകൾക്കും നിരവധി ആരാധകരാണുള്ളത്. ചിലപ്പോൾ നെഗറ്റീവ് കമൻറുകൾ വരാറുണ്ടെങ്കിലും, അത് അധികം ശ്രദ്ധിക്കാറില്ലെന്നും, എന്നാൽ മകളെ കുറിച്ചൊക്കെ വല്ലതും പറഞ്ഞാൽ അത് പ്രതികരിക്കുമെന്നാണ് ലക്ഷ്മി പറയുന്നത്. അങ്ങനെ രസകരമായ വിശേഷങ്ങളാണ് ലക്ഷ്മി പങ്കുവച്ചിരിക്കുന്നത്.