ആ കണ്ണീരും മുറിവുകളും എല്ലാം യാഥാർഥ്യം; കംഫർട്ട് സോണിൽ ഒരിക്കലും വളർച്ച പ്രതീക്ഷിക്കാൻ കഴിയില്ല, വളർച്ച ഘട്ടത്തിൽ ഒരിക്കലും കംഫർട്ടും കിട്ടിയെന്നു വരില്ല.!! | Kalyani Priyadarshan Dedicated Workout For Antony Movie

Kalyani Priyadarshan Dedicated Workout For Antony Movie : “കംഫർട്ട് സോണിൽ നിന്ന് ഒരിക്കലും വളർച്ച പ്രതീക്ഷിക്കാൻ കഴിയില്ല, വളർച്ചഘട്ടത്തിൽ ഒരിക്കലും നിങ്ങൾക്ക് കംഫർട്ടും കിട്ടിയെന്നു വരില്ല” എന്ന ഇൻസ്പിരേഷണൽ ആയ കിടിലൻ ക്യാപ്ഷന്റെ കൂടെ കല്യാണി പ്രിയദർശൻ പങ്കുവെച്ച ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. 2023 ഡിസംബർ 1 ന് പുറത്തിറങ്ങിയ

കിടിലൻ മലയാള സിനിമകളിൽ ഒന്നാണ് ആന്റണി. കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിൽ എത്തുന്ന ആന്റണിയുടെ സംവിധായകൻ ജോഷിയാണ്. ത്രില്ലർ അഡ്വഞ്ചർ വിഭാഗത്തിൽ സിനിമാറ്റിക് രംഗങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഗംഭീര ദൃശ്യവിരുന്നാണ് ആന്റണി വാഗ്ദാനം ചെയ്യുന്നത്. പ്രേക്ഷകർ എല്ലാം വലിയ പ്രതീക്ഷയോടെ നോക്കി കണ്ടിരുന്ന ആന്റണിക്ക് തിയേറ്ററിലും വിജയമാണ്. ആന്റണി മുഴുവൻ

ആക്ഷൻ എക്സ്ചേഞ്ചുകളിൽ ആഘോഷിക്കുന്ന ചിത്രമായതുകൊണ്ടുതന്നെ ആക്ഷൻ രംഗങ്ങളും സ്റ്റണ്ട് സീനുകളും കൂടുതലാണ്. സിനിമ കണ്ടിറങ്ങിയവർ കല്യാണിയുടെ ആക്ഷൻ സ്കില്ലുകളെ പ്രത്യേകം നോട്ട് ചെയ്ത് അഭിനന്ദിച്ചിട്ടുണ്ട്. ഈ ഗംഭീര ഷോട്ടുകൾക്ക് കല്യാണി നൽകിയിട്ടുള്ള പരിശ്രമം അതി കഠിനമാണ് ഇന്ന് തെളിയിക്കുന്നതായിരുന്നു കല്യാണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ചവിട്ടിന്റെ പാടുകളും മുറിവുകളും

പോറലുകളും വാർത്ത കണ്ണുനീരും റിയൽ ആയിരുന്നു. കംഫർട്ട് സോണിൽ നിന്ന് പുറത്ത് കടന്ന് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു പോസ്റ്റും ക്യാപ്ഷനും ആണ് കല്യാണി ഇൻസ്റ്റയിലൂടെ പോസ്റ്റ് ചെയ്തത്. ഇതിനടിയിൽ കീർത്തി സുരേഷ്,പേളി മാണി തുടങ്ങിയവരുടെ അഭിനന്ദയ്ക്കുന്ന കമന്റുകളും കൂടാതെ സിനിമ കണ്ടു വന്നവരുടെ മികച്ച അഭിപ്രായങ്ങളും പ്രസക്തമാണ്. മലയാളത്തിന്റെ സംവിധായകൻ പ്രിയദർശന്റെ മകളായ കല്യാണി ഇതിനോടകം ഒട്ടനവധി ഗംഭീര വിജയ ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചു.