ഇത്ത കൊടുത്തു ഇക്ക വാങ്ങി.!! താര സമ്പന്നതയിൽ വിജയമാഘോഷിച്ച് മമ്മുക്ക; കാതലിന്റെ വിജയത്തിന് ചുക്കാൻ പിടിച്ച് കണ്ണൂർ സ്ക്വാഡ്.!! | Jyothika And Mammootty With Family In Kaathal The Core And Kannur Squad Success Celebration

Jyothika And Mammootty With Family In Kaathal The Core And Kannur Squad Success Celebration : പ്രേക്ഷകർ എന്നും അത്ഭുതത്തോടെ നോക്കിക്കാണുന്ന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. അദ്ദേഹത്തിൻറെ സൗന്ദര്യവും അഭിനയ മികവും എന്നും ആളുകൾക്ക് അത്ഭുതം തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. തമിഴകത്തിന്റെ ലേഡീസ് സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന ജ്യോതിക മമ്മൂട്ടിക്കൊപ്പം അഭിനയിച്ച് പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായ കാതലും തീയറ്ററുകളിലും പ്രേക്ഷകർക്കിടയിലും മികച്ച പിന്തുണയാണ് നേടിയെടുത്തത്.

താരത്തിന്റെ അഭിനയ വൈഭവം ഏറ്റവും കൂടുതൽ പ്രതിഫലിച്ച ചിത്രം എന്നും കാതലിനെ വിശേഷിപ്പിക്കുകയുണ്ടായി. ആളുകൾക്കിടയിൽ നിന്ന് മികച്ച പ്രതികരണം നേടി വമ്പൻ ഹിറ്റായി മാറിയ കാതലിന്റെ വിജയാഘോഷ ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂക്കയും ഭാര്യ സുൽഫത്തും പിഷാരടിയും ഒക്കെ വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നു. അതേസമയം തന്നെ മമ്മൂക്കയ്ക്ക് ഒപ്പം എല്ലായിപ്പോഴും പിഷാരടിയെ കാണുന്നതിന്റെ രസകരമായ ചില കണ്ടെത്തലുകളും വീഡിയോയ്ക്ക് താഴെ എത്തുന്നുണ്ട്.

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ഭ്രമയുഗം മികച്ച സ്വീകാര്യത നേടി പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി സിനിമ മേഖലയിൽ തിളങ്ങി നിൽക്കുന്നതും ആളുകൾ സാക്ഷ്യം വഹിക്കുന്നതും. അതിനുദാഹരണമാണ് ബ്രമയുഗം, കാതൽ, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ ചില ചിത്രങ്ങൾ. നവംബർ 23ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രം ആദ്യദിവസം നേടിയത് 1.5 കോടി രൂപയാണ്.

രണ്ടാം ദിനത്തിൽ അത് 1.25 ദിനത്തിൽ 1.75 കോടി രൂപയായി ഉയർന്നിരുന്നു. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിച്ച ചിത്രം കൂടിയാണ് കാതൽ. മമ്മൂട്ടി, ജ്യോതിക എന്നിവർക്ക് പുറമേ ആര്‍ എസ് പണിക്കർ, ചിന്നു ചാന്ദിനി, മുത്തുമണി, സുധി കോഴിക്കോട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. 2009 ൽ പുറത്തിറങ്ങിയ സീതാകല്യാണം എന്ന ജയറാം ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി ജ്യോതിക അഭിനയിച്ചത്. കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ മമ്മൂട്ടി സിനിമ കമ്പനി നിർമ്മിച്ച ചിത്രം കൂടിയായിരുന്നു കാതൽ.