ഈ പനിനീർ പൂക്കളേക്കാൾ സുന്ദരിയാണ് നീ!! മെഹറുന്നിസയെ ചുംബനങ്ങൾ കൊണ്ട് മൂടി റഹ്മാൻ; പിറന്നാൾ സർപ്രൈസ് വൈറൽ… | Rahman Wife Birthday Celebration Viral Malayalam

Rahman Wife Birthday Celebration Viral Malayalam : മലയാള ചിത്രങ്ങളിൽ തുടക്കം കുറിച്ച് തമിഴ്, തെലുങ്ക് സിനിമകളിലും നായക – ഉപനായക വേഷങ്ങളിൽ ഒരുപോലെ തിളങ്ങിയ മലയാളികളുടെ പ്രിയ നടനാണ് റഹ്മാൻ. 1983 ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന മലയാള സിനിമയിലൂടെ ആണ് അഭിനയ രംഗത്തിലേക്ക് എത്തുന്നത്. പിന്നീട് മലയാളം ഉൾപ്പെടെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നൂറിലധികം സിനിമകളിൽ റഹ്മാൻ അഭിനയിച്ചു. റഹ്മാന്റെ ഭാര്യ മെഹറുന്നീസയുടെ പിറന്നാളാണ് ഇന്ന്.

തൻ്റെ സോഷ്യൽ മീഡിയയിൽ ഭാര്യയോടൊപ്പം ഉള്ള ചിത്രം പങ്കുവച്ച് കൊണ്ടാണ് റഹ്മാൻ ഭാര്യയ്ക്ക് പിറന്നാളാശംസകൾ അറിയിച്ചത്. ചുവന്ന പനിനീർ പൂക്കളും സ്നേഹ ചുംബനവും ഭാര്യയ്ക്ക് നൽകുന്ന റഹ്മാനെ ചിത്രങ്ങളിൽ കാണാം. “എന്റെ ജീവിതത്തിലെ സ്പെഷ്യൽ വ്യക്തിക്ക് പിറന്നാളാശംസകൾ. ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണ് നീ” റഹ്മാൻ ചിത്രത്തിനു താഴെ ഇങ്ങനെ കുറിച്ചു. ഒട്ടേറെ പേർ ആശംസകളുമായി ചിത്രത്തിൻ്റെ കമൻറ് ബോക്സിൽ എത്തി.

പ്രമുഖ നടി ശ്വേത മേനോനും ചിത്രത്തിനു താഴെ മെഹറുന്നീസയ്ക്ക് ആശംസകൾ അറിയിച്ചു. എ.ആർ.റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരി ആണ് റഹ്മാന്റെ ഭാര്യ മെഹറുന്നീസ. ഷൂട്ടിങ്ങില്ലാത്ത സമയങ്ങളിൽ മെഹ്റുവിന്റെ സ്വീറ്റ് ഭർത്താവായിരിക്കാൻ ആണ് തനിക്ക് കൂടുതൽ ഇഷ്ടമെന്ന് റഹ്മാൻ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഇവർക്ക് റുഷ്ദ, അലീഷ എന്നീ രണ്ടു മക്കളും ഉണ്ട്. എൺപതുകളിൽ മലയാളത്തിലെ സൂപ്പർതാരമായിരുന്ന റഹ്മാൻ തൻ്റെ ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന അവാർഡ് സ്വന്തമാക്കുന്ന അപൂർവം മലയാള നടൻമാരിൽ ഒരാളാണ്. മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ ആണ് റഹ്മാന്റെ അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിൽ മാസം പുറത്തിറങ്ങും എന്നാണ് അണിയറ പ്രവർത്തകരിൽ നിന്നും ഇതുവരെ ലഭിച്ച റിപ്പോർട്ടുകളിൽ പറയുന്നത്.

View this post on Instagram

A post shared by Rahman (@rahman_actor)