ജയസൂര്യയെ ജീവനായി സ്നേഹിക്കുന്ന അമ്മയും മകനും.!! സമ്മാന പൊതിയുമായി ഒരു നോക്ക് കാണാൻ എത്തിയപ്പോൾ; നിറഞ്ഞ മനസ്സോടെ ചേർത്ത് നിർത്തി ജയസൂര്യ.!! | Jayasoorya Precocious Moments With Fan Boy And Mother

Jayasoorya Precocious Moments With Fan Boy And Mother : മലയാള സിനിമയുടെ പ്രിയ താരമാണ് ജയസൂര്യ. നടൻ, ചലച്ചിത്ര നിർമ്മാതാവ്, ഗായകൻ എന്നിങ്ങനെ നിരവധി റോളുകളിൽ സജീവമാണ് ജയസൂര്യ. ഒരു മിമിക്രി കലാകാരനായി കരിയർ ആരംഭിച്ച ജയസൂര്യ ചില ടിവി ഷോകളിലൂടെയാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്.

പിന്നീട് സഹനടനായും അസിസ്റ്റന്റ് ഡയറക്ടർ ആയുമെല്ലാം സിനിമയിൽ തന്നെ പ്രവർത്തിച്ച ശേഷം ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലാണ് നായകനായി പ്രത്യക്ഷപ്പെട്ടു. പിന്നീട് നിരവധി ചിത്രങ്ങളിൽ നായകനായി അഭിനയിച്ച ജയസൂര്യ നിരവധി അവാർഡുകളും സ്വന്തമാക്കി. 100 സിനിമകളിലാണ് ജയസൂര്യ അഭിനയിച്ചിട്ടുള്ളത്. സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡിൽ അപ്പോത്തിക്കിരി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാർഡ് ജയസൂര്യ സ്വന്തമാക്കി. 46 ആമത് സംസ്ഥാന ചലച്ചിത്ര അവർഡിൽ പ്രത്യേക ജൂറി അവാർഡും സ്വന്തമാക്കി.

ഒരു നടൻ എന്ന നിലയിൽ ജയസൂര്യയുടെ വളർച്ച അത്ഭുതപ്പെടുത്തുന്നതാണ്. എപ്പോഴും ഒരേ തരത്തിലുള്ള കഥാപാത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടിരുന്ന ജയസൂര്യയുടെ സിനിമ തിരഞ്ഞെടുപ്പിലും അഭിനയത്തിലും ഉണ്ടായ മാറ്റവും നിലവാരവും എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു.

ബ്യൂട്ടിഫുൾ, പുണ്യാളൻ അഗർബത്തീസ്‌,അപ്പോത്തിക്കിരി, സുസു സുധി വത്മീകം, ലൂക്കാ ചിപ്പി, വെള്ളം എന്നിങ്ങനെ എടുത്തു പറഞ്ഞാൽ തീരുന്നതല്ല കഥാപാത്രങ്ങളിലെ വ്യത്യസ്തത. രണ്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും 1 ദേശീയ അവാർഡും നടൻ സ്വന്തമാക്കി. എല്ലാവരോടും തുറന്ന് സംസാരിക്കുകയും തമാശകൾ പറയുകയും ഒക്കെ ചെയ്യുന്ന പ്രകൃതമാണ് നടന്റേത്. നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ ഇടപെടുകയും ചാരിറ്റി ചെയ്യുകയും ഒക്കെ ചെയ്യുന്ന ജയസൂര്യക്ക്‌ വലിയ ഒരു ഫാൻബേസും ഉണ്ട്. തന്റെ ആരാധകർക്ക് നേരിട്ട് കണ്ട് സർപ്രൈസ് കൊടുക്കുകയും സഹായം ചെയ്യുകയും ഒക്കെ ചെയ്യുന്ന ശീലവും ഉണ്ട് താരത്തിന്. ഇപ്പോഴിതാ ജയസൂര്യയുടെയും ഭാര്യ സരിതയുടെയും ചിത്രം മനോഹരമായി ഡിജിറ്റൽ പെയിന്റ് ചെയ്ത ആരാധകൻ അത് നേരിട്ട് ജയസൂര്യക്ക് കൊടുക്കുന്ന സമ്മാനിക്കുന്ന ചിത്രമാണ് വൈറൽ ആയിരിക്കുന്നത്. മനീഷ് എന്ന കലാകാരനാണ് ചിത്രം സമ്മാനിച്ചത്. മനീഷ് സമ്മാനിച്ച പെയിന്റിങ്ങും പിടിച്ചു മനീഷിനെയും മനീഷിന്റെ അമ്മയെയും ചേർത്ത് പിടിച്ചു നിൽക്കുന്ന ജയസൂര്യയുടെ ചിത്രത്തെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.