കണ്ടാൽ തൊഴുതു പോകുന്ന സെറ്റിന് പിന്നിലെ സെറ്റപ്പ് ഇതാണ്; ഗുരുവായൂർ അമ്പല നടയിൽ ഷൂട്ടിംഗ് സെറ്റിന്റെ വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസ്.!! | Guruvayoor Ambalanadayil Shooting Set

Guruvayoor Ambalanadayil Shooting Set: വിപിൻദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജും ബേസിൽ ജോസഫും അഭിനയിച്ച ‘ഗുരുവായൂർ അമ്പലനടയിൽ’ റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനകം 50 കോടി ക്ലബ്ബിലെത്തി. 2024 ഓപ്പണിങ്ങിലെ ഏറ്റവും കളക്ഷൻ നേടിയ സിനിമകളിൽ മൂന്നാം സ്ഥാനത്താണ് ഗുരുവായൂർ അമ്പലനടയിൽ എത്തിനിൽക്കുന്നത്.

ഗുരുവായൂർ അമ്പലനടയുടെ പിന്നാമ്പുറ കാഴ്ചകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ചിത്രത്തിന്‍റെ സംവിധായകന്‍ വിപിന്‍ ദാസ് പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയുടെ പേര് പോലെ തന്നെ ചിത്രത്തിന്‍റെ പ്രധാന ഭാഗം അരങ്ങേറുന്നത് ഗുരുവായൂരാണ്. എന്നാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിൽ താൽക്കാലികമായി ഷൂട്ടിങ്ങുകളും മറ്റും നിർത്തിവച്ചിരിക്കുന്ന സാഹചര്യത്തിൽ, സെറ്റിട്ടാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്.

ഇതിനായി മാത്രം 4 കോടിയോളം രൂപ മുടക്കിയെന്നാണ് ചിത്രത്തിന്‍റെ കലാസംവിധായകന്‍ സുനില്‍ കുമാരന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഒറിജിനൽ ഗുരുവായൂർ അമ്പലം എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സെറ്റിന്റെ നിർമ്മിതി നടത്തിയിട്ടുള്ളത്. ഷൂട്ടിംഗ് സെറ്റിൽ ഉണ്ടായ രസകരമായ സംഭവങ്ങളും അണിയറ പ്രവർത്തകർ പ്രേക്ഷകർക്കിടയിൽ പങ്കുവെച്ചു. ചിത്രത്തിനായി സെറ്റിട്ട ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നോക്കി പ്രാര്‍ത്ഥിക്കുന്ന സ്ത്രീയുടെ വീഡിയോയാണ് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയത്. സംവിധായകന്‍ വിപിന്‍ദാസ് തന്നെ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ട വീഡിയോ പകര്‍ത്തിയത് കലാസംവിധായകന്‍ സുനില്‍ കുമാറാണ്. എന്തായാലും രസകരമായ കമന്‍റുകളാണ് ഇതിന് അടിയില്‍ വന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ ഒരു കോമഡി എന്റര്‍ടെയ്‍നര്‍ ചിത്രമാണ്. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. തമാശ നിറഞ്ഞ ഒരുപാട് രംഗങ്ങൾ അരങ്ങേറിയ സിനിമയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും കണ്ടന്റ് ക്രിയേറ്റേഴ്സ് ആയ സിജുവും സാഫ് ബോയും ഒന്നിക്കുന്നുണ്ട്. നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ എന്നിവരും അഭിനയിക്കുന്നു.