ഗോപികയുടെ സന്തോഷത്തിനായി ലക്ഷങ്ങൾ പൊടിച്ച് ജിപി; പ്രിയതമക്ക് ഒരുക്കിയ സർപ്രൈസ് മധുവിധു ട്രിപ്പ് എവിടെയാണെന്ന് കണ്ടോ.!? വിദേശത്ത് പാറി പറന്ന് ജി&ജി കപ്പിൾസ്.!! | Gopika GP Honeymoon To China DisneyLand

Gopika GP Honeymoon To China DisneyLand : ടെലിവിഷൻ അവതാരകനും നടനും യൂട്യൂബറും ഒക്കെയായ ഗോവിന്ദ് പത്മസൂര്യയുടെയും ടെലിവിഷൻ സീരിയൽ നടിയായ ഗോപികയുടെയും ഹണിമൂൺ വിശേഷങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

ഇരുവരുടെയും വിവാഹ കാര്യവും ആരാധകരിൽ പെട്ടെന്ന് ഒരു ആശ്ചര്യം സൃഷ്ടിച്ചിരുന്നു. നിശ്ചയവും കല്യാണവും ഒക്കെ പെട്ടെന്ന് സംഭവിച്ചു. ഇപ്പോഴിതാ ചൈനയിലേക്ക് ഒരു ഹണിമൂൺ ട്രിപ്പ്. തിരഞ്ഞെടുത്ത സ്ഥലങ്ങളോ ക്ലോക്ക് ടവറും ഡിസ്നി ലാൻഡുമൊക്കെ. വളരെ ജോളിയായി ഒരു ഹണിമൂൺ പ്ലാൻ ചെയ്തതായിരിക്കണം ഇവർ. എന്തായാലും ട്രിപ്പ് കിടുക്കി, ആരാധകരെ ഇംപ്രസ്സ് ചെയ്യിപ്പിക്കാനുള്ള ഇരുവരുടെയും ഔട്ട്ഫിറ്റുകളും ഇപ്രാവശ്യവും വിജയിച്ചു. തകർപ്പൻ വേഷത്തിൽ ജിപിയും ഗോപികയും ചൈന ചുറ്റി കണ്ടു. ഇരുവരുടെയും കണ്ടുമുട്ടൽ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

എങ്ങനെ കണ്ടു, ഇഷ്ടപ്പെട്ടു എന്നൊക്കെ അറിയാൻ ആരാധകർ തിരക്ക് കൂട്ടിയപ്പോഴാണ് ജിപി തന്നെ തന്റെ യൂട്യൂബ് ചാനലിലൂടെ വിവരം പുറത്തറിയിച്ചത്. ജിപിയുടെ മേമയും ഗോപികയുടെ വല്ല്യമ്മയും 15 വർഷമായി സുഹൃത്തുക്കളാണെന്നും, ഈ മാച്ച് മേക്കിംഗ് അവരുടെ തന്നെ മഹത്തായ ആശയമായിരുന്നുവെന്നും താരങ്ങൾ പറയുന്നു. ജിപി ഗോപിയെ കാണാൻ സമ്മതിക്കുകയും പിന്നീട് പല പ്രാവശ്യം മാറ്റിവയ്ക്കുകയും ചെയ്‌തു, അങ്ങനെ അലസമായി പോയിരുന്ന വിവാഹാലോചന മുതിർന്നവർ തന്നെ ഉറച്ചു നിന്നു തീരുമാനമെടുത്ത് ഇരുവരെയും ഒന്നിപ്പിക്കുകയായിരുന്നു.

കപാലീശ്വര ക്ഷേത്രദർശനത്തിൽ ആദ്യമായി ഒന്നിച്ച ഇരുവരും ഇപ്പോൾ ഹണിമൂൺ ആഘോഷത്തിന് ചൈനയിലാണ്. ഒരുമിച്ച് ഭാവിയുണ്ട് എന്ന് അവർക്ക് തോന്നിയെങ്കിലും ഒരു വിവാഹത്തിൽ എത്തുമെന്ന് രണ്ടുപേരും വിചാരിച്ചിട്ടില്ല. എങ്ങനെയൊക്കെയാണ് മനുഷ്യർ നമ്മളെ ഞെട്ടിക്കുന്നത്. നേവി ബ്ലൂ ജീൻസും വൈറ്റ് കളർ ക്രോപ്ടോപ്പും ഒരു ജാക്കറ്റ് ആണ് ഗോപികയുടെ വേഷം. അതിന് ഒരു ക്യാപ്പും ഹാൻഡ് ബാഗും വെച്ച് സ്റ്റൈൽ ചെയ്തിരിക്കുന്നു. ജിപി ആകട്ടെ ബ്ലാക്ക് ഷർട്ടും പാൻസുമാണ് ധരിച്ചിരിക്കുന്നത്. ഹോങ്കോങ്ങിലെ പ്രസിദ്ധമായ ബിസ്മി ലാൻഡിലെ കാഴ്ചകളും റൈഡുകളും ഒക്കെ റീലായും ഫോട്ടോയും ഇരുവരും ഷെയർ ചെയ്തു. ഇതിനു മുന്നേ ചൈനയിലെ തന്നെ പ്രസിദ്ധമായ ക്ലോക്ക് ടവറിനു മുന്നിലെ ഫോട്ടോകളും വൈറലായിരുന്നു. എന്തായാലും ഹണിമൂൺ ട്രിപ്പ് കഴിഞ്ഞ് ഇരുവരും തിരിച്ചു വരട്ടെ എന്നാണ് ആരാധകരുടെ ആശംസകൾ.