ആർഭാടങ്ങളും ആഘോഷങ്ങളും ഇല്ല; തണൽ ബാലാശ്രമത്തിലെ കുട്ടികൾക്കും അമ്മമാർക്കും ഒപ്പം ഈ ജന്മദിനം അനുഗ്രഹമായി, പിറന്നാൾ ദിനത്തിൽ ഗോപികയോട് നന്ദി പറഞ്ഞ് ജിപി.!! | Gopika Birthday Surprise To GP

Gopika Birthday Surprise To GP : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന തരാജോഡികൾ ആണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും..ബാലതാരമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഗോപികയ്ക്ക് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടികൊടുത്തത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സ്വാന്തനം എന്ന പാരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രമാണ്.

വലിയ ഫാൻ ബേസ് ആണ് താരം ഈ കഥാപാത്രത്തിലൂടെ നെടുയെടുത്തത്. നടനായും അവതാരകനായും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ജി പി. നിരവധി പ്രോഗ്രാമുകളിൽ അവതാരകനായി എത്തിയിട്ടുള്ള ജി പി പ്രേക്ഷകരുടെ സ്നേഹം പിടിച്ചു പറ്റിയത് മഴവിൽ മനോരമയിലെ ഡി 4 ഡാൻസ് എന്ന പ്രോഗ്രാമിലൂടെ ആയിരുന്നു. ഡി 4 ഡാൻസ് പ്രോഗ്രാം നടക്കുമ്പോൾ ജി പിയുടെ ഫാൻ ഗേൾ ആയിരിന്നു താൻ എന്ന് ഗോപികയും പറഞ്ഞിട്ടുണ്ട്.

ബാലേട്ടൻ എന്ന മോഹൻലാൽ ചിത്രത്തിൽ മോഹൻലാലിന്റെ മക്കളായി അഭിനയിച്ച താരത്തെ വർഷങ്ങൾക്ക് ശേഷം കാണുന്നത് സ്വന്തനത്തിലൂടെയാണ്. സ്വാന്തനത്തിൽ അഞ്ജലിയായി വന്ന ഗോപികയും പ്രേക്ഷകരുടെ പ്രിയപ്പെട്ട തരുമായിരുന്നു. ജി പിയുടെയും ഗോപികയുടെയും വിവാഹ വാർത്ത അത്ഭുതത്തോടെയാണ് പ്രേക്ഷകർ കേട്ടത് യാതൊരു സൂചനയും നൽകാതെ വിവാഹ നിശ്ചയം ഫോട്ടോകൾ പുറത്ത് വിടുകയായിരുന്നു താരങ്ങൾ. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും വിവാഹം സാമൂഹിക മാധ്യമങ്ങൾ ഏറെ ആഘോഷമാക്കിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും ഒക്കെയായി ഇരുവരും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.

ഇപോഴിതാ ജി പിയുടെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് ഗോപിക. ഒരാൾക്ക് എങ്ങനെയാണു ജീവിതത്തിൽ ഇത്ര പ്രധാനപ്പെട്ട വ്യക്തിയായി മറന്നതും അയാളില്ലാത്ത ജീവിതം സങ്കൽപ്പിക്കാൻ പോലും കഴിയാതെ ആകുന്നതെന്നും ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു എന്നും പ്രിയപ്പെട്ടവനു ഏറ്റവും നല്ല പിറന്നാൾ ദിനം ആശംസിക്കുന്നു എന്ന കുറിപ്പോടെയാണ് ഗോപിക ഇൻസ്റ്റഗ്രാമിൽ ഫോട്ടോകൾ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.