വീഴും എഴുന്നേൽക്കും വീഴും എഴുന്നേൽക്കും; ഇപ്പോഴും പഠിച്ചു കൊണ്ടേ ഇരിക്കുന്നു, ബിഎംഡബ്ല്യൂവിൽ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ഓഫ്‌ റോഡ് റൈഡ്.!! | Falling Mudding And Still Learning By Manju Warrier

Falling Mudding And Still Learning By Manju Warrier : എക്കാലവും മലയാളികളുടെ അഭിമാനവും ഏറ്റവും പ്രിയപ്പെട്ട സിനിമ താരവും ആണ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലേക്ക് നായികയായി കടന്ന് വന്ന മഞ്ജു ഒരുപാട് മികച്ച ചിത്രങ്ങളിലൂടെയും തന്റെ അഭിനയ മികവിലൂടെയും മലയാളത്തിലെ നമ്പർ വൺ നായികാ താരമായി മാറി.

സിനിമയിൽ നിന്ന് മാറി നിന്ന കാലത്തും ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട ഒരു നായിക മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ല. ഡാൻസർ കൂടിയായ മഞ്ജു കലോത്സവ വേദിയിൽ നിന്നാണ് സിനിമയിലേക്ക് കാലെടുത്ത് വെച്ചത്. ഒരു ഇടവേളക്ക് ശേഷമുള്ള താരത്തിന്റെ തിരിച്ചു വരവും ഒരു നൃത്ത വേദിയിലൂടെയാണ്. പ്രേക്ഷകർ ഒരുപാട് ആഗ്രഹിച്ച ഒരു തിരിച്ചു വരവ് തന്നെ ആയിരുന്നു തരത്തിന്റേത്. ജീവിതത്തിൽ ഒരുപാട് വലിയ പ്രതിസന്ധികൾ ഉണ്ടായപ്പോഴും കരുത്തോടെ അതെല്ലാം നേരിട്ട് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ആയി നിലനിൽക്കുന്ന മഞ്ജു വാര്യർ എല്ലാ സ്ത്രീകൾക്കും മാതൃകയാണ് എന്ന് വേണം പറയാൻ.

തമിഴ് സൂപ്പർ താരം അജിത്തിനൊപ്പം ഹിമാലയൻ യാത്ര നടത്തിയപ്പോഴാണ് താരം സ്വന്തമായി ഒരു ബൈക്ക് വാങ്ങണമെന്ന് ആഗ്രഹിച്ചത്. അങ്ങനെ ഏകദേശം 23 ലക്ഷം രൂപ വില വരുന്ന ബി എം ഡബ്ല്യൂവിന്റെ സൂപ്പർ ബൈക്ക് ആയ ആർ ജി എസ് 120 ആണ് താരം സ്വന്തമാക്കിയത്. ഇപോഴിതാ ബൈക്കിൽ ഓഫ്‌ റോഡ് റൈഡ് പ്രാക്ടീസ് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറൽ ആകുന്നത്.

വീണും ചെളി പുരണ്ടും പഠിച്ചു കൊണ്ടേ ഇരിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് താരം തന്നെയാണ് ചിത്രങ്ങൾ പങ്ക് വെച്ചത്. പ്രാക്ടീസ് ചെയ്യാൻ ഹെല്പ് ചെയ്യുന്ന റൈഡേഴ്സ് ആയ ബിനീഷ് ചന്ദ്രയ്ക്കും ആംബ്രോയ്ക്കും താരം നന്ദിയും പറയുന്നുണ്ട്. മഞ്ജുവിന് ആശംസകൾ അറിയിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയിട്ടുള്ളത്.