ഇത് ഒരെണ്ണം മതിയാവും വൈകുന്നേരം ചായക്ക് വീട്ടിൽ ഉണ്ടാക്കാൻ പറ്റിയ ഒരു നല്ല ബൺ 😋😋😋

നല്ല സോഫ്റ്റ് ആയ സ്വാദിഷ്ടമായ ബൺ ചൂട് ചായക്കൊപ്പം കഴിച്ചാലോ നല്ല കോമ്പിനേഷൻ ആണ്. എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ സാധിക്കും. തയ്യാറാക്കുന്നതിന് ആദ്യം തന്നെ ഒരു പാത്രത്തിൽ ചെറുചൂടിൽ പാൽ എടുക്കുക അൽപ്പം പഞ്ചസാരയും ഒരു ടീസ്പൂൺ യീസ്റ്റും ചേർത്ത് 10 മിനിറ്റ് മാറ്റി വെക്കാം.

ആവശ്യമായ ചേരുവകൾ :

  • പാൽ : 3/ 4 കപ്പ്
  • പഞ്ചസാര : 3 ടീസ്പൂൺ
  • യീസ്റ്റ് : 1 ടീസ്പൂൺ
  • ഉപ്പ് : 1/ 2 ടീസ്പൂൺ
  • മൈദ : 2 കപ്പ്
  • ഓയിൽ : ആവശ്യത്തിന്
  • ബട്ടർ : 1 ടീസ്പൂൺ

മറ്റൊരു പാത്രത്തിൽ ആവശ്യത്തിനുള്ള മൈദയും പഞ്ചസാരയും അൽപ്പം ഉപ്പും ചേർത്ത് നന്നായി ഇളക്കം. ഇതിലേക്ക് മാറ്റിവെച്ചിരിക്കുന്ന പാലും കൂടി ചേർത്ത് നന്നായി ചേർത്തെടുക്കാം. അതിലേക്കു 1 ടീസ്പൂൺ വെണ്ണ കൂടി ചേർത്ത് ചപ്പാത്തി മാവിന്റേത് പോലെ നന്നായി കുഴച്ചെടുക്കാം. മൂന്നു മിനിറ്റോളം നന്നായി കുഴച്ചു സോഫ്റ്റ് ആകണം. 2 മണിക്കൂർ മാറ്റിവെക്കുക .

ചെറിയതായി ഒന്ന് കുഴച്ചെടുത്തശേഷം ചെറിയ ഉരുളകളാക്കി മറ്റൊരു പാത്രത്തിലേക്ക് വെക്കുക. ചെറിയ നനവുള്ള തുണി ഉപയോഗിച്ചു 15 മിനിറ്റു മാറ്റി വെക്കുക. ശേഷം എണ്ണ ചൂടാകുമ്പോൾ ഓരോ ഉരുളകളാക്കി ചെറിയ തീയിൽ വറുത്തെടുക്കാം. സോഫ്റ്റ് ആയ രുചികരമായ ബൺ റെഡി. എല്ലാവരും ട്രൈ ചെയ്തു നോക്കൂ. ഇഷ്ടപ്പെടും തീർച്ച. credit: Fadwas Kitchen