ഞങ്ങൾ അളിയന് അളിയനും ഒന്ന് കറങ്ങാൻ പോകുവാ.!! പെങ്ങൾ പകർത്തിയ കാൻഡിഡ് ചിത്രങ്ങളുമായി കുഞ്ഞിക്ക; ദുൽഖറിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ.!! | Dulquer Salmaan Share A Candid Photo By Surumy

Dulquer Salmaan Share A Candid Photo By Surumy : മലയാളികൾ യുവതാരങ്ങൾക്ക് നൽകുന്ന പിന്തുണയും സ്നേഹവും പ്രത്യേകം എടുത്തുപറയേണ്ടത് തന്നെയാണ്. അതിൽ ഏറ്റവും മുൻപന്തിയിലാണ് കുഞ്ഞിക്ക എന്ന് സിനിമ പ്രേമികൾ വളരെയധികം സന്തോഷത്തോടെയും അഭിമാനത്തോടെയും വിശേഷിപ്പിക്കുന്ന മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാന്റെ സ്ഥാനം. സൗത്ത് ഇന്ത്യയിൽ അടക്കം നിരവധി ആരാധകരെ

നേടിയ താരം സീതാരാമം, ചുപ്പ് എന്നീ ചിത്രങ്ങളിലൂടെയാണ് തെന്നിന്ത്യൻ യുവാക്കളുടെ ഹരമായി മാറിയത്. അച്ഛൻറെ പാത പിന്തുടർന്ന് ദുൽഖർ സിനിമയിൽ സജീവമായപ്പോൾ ചിത്ര രചനയിലും മറ്റ് കലാവിരുതുകളിലും ഒക്കെയാണ് മകൾ സുറുമി തൻറെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് .സഹോദരങ്ങൾ എന്നതിലുപരി അടുത്ത സുഹൃത്തുക്കളെ പോലെയാണ് ദുൽഖറും സുറുമിയും. അത് സുറുമിയുടെ

ജന്മദിനത്തിൽ ദുൽഖർ നൽകുന്ന പോസ്റ്റുകളിൽ നിന്ന് വ്യക്തമാക്കുന്ന കാര്യവും ആണ് മമ്മൂട്ടിക്ക് ഫോട്ടോഗ്രാഫിയിലുള്ള ഇഷ്ടം മലയാളികൾക്ക് സുപരിചിതമാണ്. ഇപ്പോൾ അത്തയുടെ പാത പിന്തുടർന്ന് മകൾ സുറുമിയും ചിത്രങ്ങൾ പകർത്താൻ തുടങ്ങിയിരിക്കുന്നു എന്നതിൻറെ തെളിവായി ദുൽഖർ തൻറെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. നേരെ നിന്നാൽ

ഒരു ചിത്രം പോലും പകർത്താത്തവളാണ് എന്ന് പറഞ്ഞുകൊണ്ട് ഇത്ത പകർത്തിയ തന്റെ കാൻഡിഡ് ചിത്രമാണ് ദുൽഖർ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ദുൽഖറിനൊപ്പം കാണുന്ന വ്യക്തി സുറുമിയുടെ ഭർത്താവായ ഡോക്ടർ റൈഹാൻ ആണെന്ന് പലരും കമൻറ് ആയി പറയുന്നു. കാൻഡിഡ് ക്യാപ്ച്ചർ എന്ന ക്യാപ്ഷനോടെയാണ് സുറുമിയുടെ ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്. മൈ വൺ ആൻഡ് ഒൺലി സിമ്പ്ലിംഗ്, ക്ലിക്ക് ഫോട്ടോസ്, സ്പെഷ്യൽ സമ്മിറ്റ്, ഇൻവെസ്റ്റർ മീറ്റ്, ബിസിനസ്മാൻ എന്നീ ടാഗുകളും ചിത്രത്തിനൊപ്പം ദുൽഖർ പങ്കു വച്ചിരിക്കുന്നു. വളരെ പെട്ടന്നാണ് സുറുമിയുടെ ചിത്രം ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. അളിയന്റെ മുഖം കുറേക്കൂടി ക്ലിയർ ആകുന്ന തരത്തിലുള്ള ചിത്രങ്ങൾ പങ്കുവെക്കാമായിരുന്നു എന്നുള്ള കമന്റും ചിത്രത്തിനു താഴെ ഉയരുന്നുണ്ട്