പാൻ ഇന്ത്യൻ സ്റ്റാർ ലണ്ടനിൽ; യൂസഫലിക്കൊപ്പം അവധി ആഘോഷിച്ച് മമ്മൂട്ടിയും ദുൽകറും, അപൂർവ സംഗമത്തിൽ താരമായി കുഞ്ഞു മറിയം.!! | Dulquer Salmaan And Mammootty Meet Up With MA Yusuff Ali

Dulquer Salmaan And Mammootty Meet Up With MA Yusuff Ali : മലയാളികളുടെ ഇഷ്ട താരങ്ങളാണ് നടൻ മമ്മൂട്ടിയും താരത്തിന്റെ പുത്രൻ ദുൽക്കർ സൽമാനും. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരങ്ങളുടെ ചിത്രങ്ങളും വീഡിയോസും ഇടയ്ക്ക് ശ്രദ്ധ നേടാറുണ്ട് ഇപ്പോൾ അത്തരത്തിലൊരു ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ലണ്ടനിൽ വീണ്ടും ഒരു മലയാള താരസംഘമം നടന്നിരിക്കുകയാണ്.

ദുൽഖർ സൽമാനൊപ്പം മകൾ മറിയവും ഈ കണ്ടുമുട്ടലിൽ ഉണ്ടായിരുന്നു. അവധി ആഘോഷത്തിന്റെ ഭാഗമായാണ് മമ്മൂട്ടിയും ദുൽക്കറും കുടുംബമായി ലണ്ടനിലേക്ക് എത്തിയത്. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും ദുൽഖറിന്റെ ഭാര്യ അമലും ഇവരോടൊപ്പം ലണ്ടനിൽ എത്തിയെങ്കിലും യൂസഫലിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നില്ല. മണിക്കൂറുകളോളം ആണ് ഇവർ ഒന്നിച്ച് സമയം ചിലവഴിച്ചത്.

ലണ്ടനിലെ വളരെ പ്രധാനപ്പെട്ട ഏരിയയാണ് നൈറ്റ് ബ്രിഡ്ജ്. ഈ ഏരിയയിൽ നിരവധി പ്രമുഖ റീറ്റെയിൽ സ്ഥാപനങ്ങളും മറ്റും പ്രവർത്തിച്ചുവരുന്നു. ഈ കഴിഞ്ഞ ദിവസം ലൈറ്റ് ബ്രിഡ്ജിലെ തന്നെ വളരെ പ്രശസ്തമായ ഹൈ പാർക്ക് വെച്ച് യൂസഫലി യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. നിരവധി ആരാധകരാണ് ഈ ചിത്രങ്ങൾക്ക് ചുവടെ കമന്റുകളുമായി എത്തിയത്. മമ്മൂട്ടിയുടേതായി അടുത്തിടെ തീയേറ്ററിലെത്തിയ ടർബോ എന്ന ചിത്രം ഇപ്പോൾ ഓടിടി റിലീസിന് ഒരുങ്ങുകയാണ്.

വൈശാഖിന്റെ സംവിധാനത്തിൽ എത്തിയ ആക്ഷൻ കോമഡി ചിത്രമാണ് ടർബോ. ജൂലൈ ആദ്യവാരം തന്നെ ഓടിടിയിൽ എത്തുമെന്നതാണ് റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ തീയറ്ററിലെത്തിയ പ്രഭാസ് ചിത്രം കൽക്കി 2898 യിൽ ദുൽകർ സൽമാനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കമിയോ റോളിൽ എത്തുന്ന തരത്തിന് തീയറ്ററുകളിൽ കൈയ്യടി നേടാൻ സാധിച്ചു. പാൻ ഇന്ത്യൻ താരങ്ങൾ ഒന്നിച്ച ചിത്രത്തിൽ അമിതാഭ് ബച്ചൻ കമൽഹാസൻ, ദീപിക പതുക്കോൺ, ശോഭന, പശുപതി, അന്ന ബെൻ എന്നിങ്ങനെ നിരവധി താരങ്ങളാണ് അണിനിരന്നിട്ടുള്ളത്.