വിമർശിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിച്ച് ബിഗ്‌ബോസ് രാജാവ്; പുതിയ ഓൾഡ് ഏജ് ഹോമുമായി റോബിൻ രാധാകൃഷ്‌ണനും ആരതി പൊടിയും.!! | Dr Robin Radhakrishnan And Arathi Podi Selected As Brand Ambassadors Of Humanity Charitable Trust

Dr Robin Radhakrishnan And Arathi Podi Selected As Brand Ambassadors Of Humanity Charitable Trust : മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ്ബോസ് മലയാളം. ഓരോ സീസൺ പിന്നിടുമ്പോഴും ഇതിലെ മത്സരാർത്ഥികൾക്ക് നിരവധി ആരാധകരാണുള്ളത്. എന്നാൽ അഞ്ച് സീസൺ പിന്നിട്ടപ്പോഴും, ബിഗ്ബോസ് സീസൺ 4-ലെ മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണൻ ഉണ്ടാക്കിയ

ഇംപാക്ടൊന്നും ഒരു മത്സരാർത്ഥിക്കും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ബിഗ്ബോസ് വിന്നറല്ലെങ്കിലും, ബിഗ്ബോസ് സീസൺ ഫോറിനു ശേഷം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ താരമായിരുന്നു റോബിൻ. ബിഗ്ബോസ് സീസൺ 4 കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും റോബിൻ്റെ ആരാധകവലയത്തിന് ഒരു കുറവുമില്ലെന്ന് തന്നെ പറയാം. ബിഗ്ബോസിൽ നിന്നിറങ്ങിയ ശേഷം റോബിനെ ആദ്യം ഇൻറർവ്യൂ ചെയ്ത

താരമായിരുന്നു ആരതി പൊടി. പെട്ടെന്ന് തന്നെ ഇഷ്ടത്തിലായ ഇവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഈ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ആരതി പൊടിയുമായുള്ള വിവാഹ നിശ്ചയം നടത്തുകയായിരുനു. റോബിൻ്റെയും ആരതിയുടെയും വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. റോബിനും ആരതിയും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. രണ്ടു പേരും സോഷ്യൽ

മീഡിയയിൽ പങ്കുവെയ്ക്കുന്ന ഫോട്ടോകളും വീഡിയോകളുമൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇന്നലെ റോബിൻ പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. റോബിനും ആരതിയും കൂടെ ഫൈസൽ മലബാറും ചേർന്നാണ് ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം ‘ഹ്യൂമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റിലെ ‘ ഭിന്നശേഷിക്കാരായ മക്കൾക്കൊപ്പം ആഘോഷിക്കുന്ന വീഡിയോയായിരുന്നു അത്. ഈ വർഷം ഇവിടെ വരാൻ സാധിച്ചതിൽ വളരെ സന്തോഷമെന്നും, കുറെ സ്ട്രസ്സിൽ ഇരിക്കുമ്പോഴാണ് ഞാൻ ഇവിടെ വന്നത്. ഇവിടെ വന്ന് ഈ കുട്ടികളുടെ കൂടെ ചിലവഴിച്ചപ്പോൾ, എനിക്ക് നല്ല മനസുഖം തോന്നുന്നെന്നും റോബിൻ പറഞ്ഞു, കൂടാതെ ഫൈസലിക്കയുമായി ചേർന്ന് ഞാൻ എന്നാൽ കഴിയുന്ന സഹായം നൽകുമെന്ന് പറഞ്ഞപ്പോൾ, ഭാവിയിൽ ഒരു ഓർഫനേജ് തുടങ്ങുമെന്നാണ് ആരതി പറയുന്നത്.