രണ്ടിൽ ഒരാൾ മാത്രം; പാച്ചുവിന്റെ പിറന്നാളിന് ഒപ്പം കെസ്റ്ററിന്റെ ഓർമ്മകളും; മകന്റെ ഓർമകളിൽ മനം നിറഞ്ഞ് ഡിംപിൾ റോസ്.!! | Dimple Rose Son Birthday Celebration Highlight

Dimple Rose Son Birthday Celebration Highlight : മലയാളം സീരിയൽ നടിയും ഡാൻസറുമായ ഡിമ്പിൾ റോസ് തന്റെ മകൻ പാച്ചുവിന്റെ മൂന്നാം പിറന്നാളുമായി ബന്ധപ്പെട്ട് യൂട്യൂബിൽ പങ്കുവെച്ച വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. മകൻ പാച്ചുവിന്റെ കുഞ്ഞുനാളിലെ ഫോട്ടോകളിൽ നിന്നും വീഡിയോകളിൽ നിന്നും ആരംഭിക്കുന്ന വീഡിയോ, അവൻ മെല്ലെ മെല്ലെ വളർന്നുവരുന്ന എല്ലാ ഘട്ടങ്ങളെയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

വീഡിയോയുടെ അവസാനഭാഗം അമ്മയായ ഡിമ്പിൾ റോസിന്റെ ജനിച്ചപ്പോഴേ നഷ്ടപ്പെട്ടുപോയ മകൻ കെസ്റ്ററിനെ കുറിച്ചുള്ളതാണ്. ഇരട്ടക്കുട്ടികളെയാണ് ഡിംപിൾ പ്രസവിച്ചത്. കെസ്റ്ററും പാച്ചു എന്ന് വിളിക്കുന്ന കെണ്ട്രിക്കും. ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ കെസ്റ്റർ മരണപ്പെട്ടു. പൂർണ്ണവളർച്ചയെത്തുന്നതിനു മുമ്പാണ് ഡിമ്പിൾ തന്റെ ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. പ്രസവിച്ച് അടുത്ത കുറച്ച് മണിക്കൂറുകൾക്കു ശേഷം ഒരു കുട്ടി മരിച്ചു. പാച്ചുവിനെ പിന്നീട് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും, പ്രസവത്തിനുശേഷം 90 ദിവസങ്ങൾ കഴിഞ്ഞതിനുശേഷം മാത്രമാണ് അമ്മയായ ഡിമ്പിളിന് തന്റെ പൊന്നോമനയെ ഒന്ന് താലോലിക്കാൻ കഴിഞ്ഞത്.

പാച്ചുവിന്റെ ഒന്നാം പിറന്നാൾ ദിവസം അമ്മയായ ഡിമ്പിളും പാച്ചുവും കെസ്റ്ററിന്റെ കല്ലറയ്ക്ക് മുന്നിൽ വന്നു പൂക്കൾ സമർപ്പിച്ചു. മകൻ പോയിട്ട് ഇത്ര വർഷം കഴിഞ്ഞിട്ടും ആ അമ്മ പ്രസവകാലവും മകന്റെ നഷ്ടവും ഓർക്കുന്നു, തന്റെ പ്രിയപ്പെട്ട ആരാധകർക്ക് മുന്നിൽ അത് പങ്കുവെക്കുന്നു. ഇരട്ടക്കുട്ടികളുടെ അമ്മയാകേണ്ടതായിരുന്നു ഡിമ്പിൾ, ഒരു മകന്റെ നഷ്ടപ്പെടലിന്റെ എല്ലാ വേദനകളും ഈ അമ്മയിലുണ്ട്.

അതുതന്നെയാണ് പ്രേക്ഷകരായിട്ടുള്ള ഡിമ്പിളിന്റെ ആരാധകരും കമന്റ് ബോക്സിൽ എഴുതിയിട്ടുള്ളത്. ഡിപിലാണ് ഏറ്റവും സൂപ്പർ അമ്മ, കണ്ടു തീർന്നപ്പോൾ കണ്ണുനിറഞ്ഞുപോയി, തുടങ്ങിയിട്ടുള്ള കമന്റ്സുകൾ ആണ് വീഡിയോയ്ക്ക് താഴെ വന്നിട്ടുള്ളവയിൽ അധികവും. രണ്ടു ലക്ഷത്തിലധികം സബ്സ്ക്രൈബേർസ് ഉള്ള ഡിമ്പിളിന്റെ വീഡിയോ കാണാൻ കുടുംബപ്രേക്ഷകർ കാത്തിരിക്കുകയാണ്.