ഗുഡ് ടച്ചും ബാഡ് ടച്ചും തിരിച്ചറിയാൻ ആ പെൺകുട്ടിക്ക് അറിയില്ലേ..!? ഷോ ജയിക്കാൻ വേണ്ടി ഇത്തരം ഷോ ആരെങ്കിലും കാണിക്കുമോ..!? | Dilsha Bleslee Arya Bigg Boss
Dilsha Bleslee Arya Bigg Boss : ബിഗ്ഗ്ബോസ് മലയാളം നാലാം സീസണിൽ ആരാകും വിജയിയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ. ഇതിനിടയിലാണ് ബ്ലെസ്ലിക്ക് ദിൽഷയോടുള്ള പ്രണയം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നത്. പ്രണയം നിരസിച്ച പെൺകുട്ടിയോട് ബ്ലെസ്ലി വീണ്ടും എങ്ങനെ പെരുമാറുന്നു എന്നതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇതുമായി ബന്ധപ്പെട്ട ചില വീഡിയോ ക്ലിപ്പുകളും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.
ഈ വിഷയത്തിൽ നടിയും അവതാരകയും ഒപ്പം മുൻ ബിഗ്ഗ്ബോസ് മത്സരാർത്ഥിയുമായ ആര്യ തന്റെ പ്രതികരണം രേഖപ്പെടുത്തി മുന്നോട്ടുവന്നിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ആര്യ ശക്തമായ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. ” ഞാൻ ബ്ലെസ്ലി ഫാനൊന്നുമല്ല. ബ്ലെസ്ലി എന്ന മത്സരാർത്ഥിയോട് വലിയ താല്പര്യവുമില്ല. എങ്കിലും ചിലത് കാണുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. ഷോ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അവിടെയുണ്ടായിരുന്ന പെൺകുട്ടികൾക്ക് മാത്രമല്ല, ആൺകുട്ടികൾക്കും സമൂഹത്തിൽ ജീവിക്കേണ്ടതാണ്.

ബ്ലെസ്ലി എന്നയാളുടെ ഇടപെടലുകളിൽ അല്ലെങ്കിൽ ശാരീരികമായ സ്പർശനങ്ങളിൽ ഒരിക്കൽ പോലും ആ പെൺകുട്ടി ഒരു അസ്വസ്ഥത അനുഭവിച്ചതായി അവിടെ പറഞ്ഞിട്ടില്ല. ഒടുവിൽ ബ്ലെസ്ലി മാപ്പ് പറയുമ്പോഴും പെൺകുട്ടി പറഞ്ഞത് എന്താണ്? തനിക്ക് ഇന്നേവരെ അങ്ങനെ ഒന്നും തോന്നിയിരുന്നില്ല എന്നാണ്. ഇരുപത്തിയൊൻപത് വയസുള്ള ഒരു പെൺകുട്ടിക്ക് ഗുഡ് ടച്ചും ബാഡ് ടച്ചും എന്തെന്ന് വേർതിരിച്ചറിയാനും അതിരുകൾ കൽപ്പിക്കേണ്ടിടത്ത് അത് ചെയ്യാനും അറിയാമല്ലോ.
അവിടെ ആ പെൺകുട്ടിക്ക് അത്തരത്തിൽ ഒരു പ്രശ്നവുമുണ്ടായിട്ടില്ലെങ്കിൽ അയാൾ മാത്രം എങ്ങനെ കുറ്റക്കാരനായി? ഇനി സമൂഹത്തിന്റെ കണ്ണിൽ ആൺകുട്ടി കുറ്റക്കാരനായേ പറ്റൂ എങ്കിൽ അതേപോലെ തന്നെ പെൺകുട്ടിയും കുറ്റക്കാരിയാകും. അതിനുമപ്പുറം ഇനി അവിടെ എന്തെങ്കിലും തെറ്റായ പ്രവണത ആ ആൺകുട്ടിയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിൽ ബിഗ്ബോസ് മിണ്ടാതിരിക്കില്ല. വിലക്കേണ്ടിടത്ത് വിലക്കാനും മുന്നറിയിപ്പ് നൽകാനും ബിഗ്ഗ്ബോസിന് അറിയാം”. ആര്യയുടെ തുറന്ന പ്രതികരണം ഇതിനോടകം പലരും ഏറ്റെടുത്തുകഴിഞ്ഞു.