ചെട്ടിക്കുളങ്ങര ദേവിയ്ക്ക് മുന്നില്‍ നിറ കണ്ണുകളോടെ ദിലീപ്; ശർക്കര കൊണ്ട് തുലാഭാരവും വഴിപാടുകളും നടത്തി നടൻ.!! | Dileep In Chettikulangara Bhagavathi Temple Viral Malayalam

Dileep In Chettikulangara Bhagavathi Temple Viral Malayalam : ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ നടനായി മാറിയ ആളാണ് ദിലീപ്. ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറൽ ആകുന്നത് ചെട്ടിക്കുളങ്ങര ദേവിയെ തൊഴാനെത്തിയ നടന്‍ ദീലിപിന്റെ വീഡിയോ ദൃശ്യങ്ങൾ ആണ്. ദിലീപും കാവ്യയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ സജീവമല്ല. എന്നിരുന്നാലും ദിലീപിന്റെയും കാവ്യാ മാധവന്റെയും ഫാന്‍സ് ഗ്രൂപ്പുകള്‍ വഴി ചിത്രങ്ങളും വീഡിയോസും എല്ലാം തന്നെ എപ്പോഴും വൈറലായി മാറുന്നത് കാണാം.

ഇപ്പോൾ ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തില്‍ എത്തിയ നടന്റെ നിരവധി ചിത്രങ്ങളും ശ്രദ്ധ നേടി കഴിഞ്ഞു. ഇൻസ്റ്റാഗ്രാം ഫാൻസ്‌ പേജിൽ നടന്റെ വീഡിയോയ്ക് ഇപ്പോൾ തന്നെ വലിയ രീതിയിൽ ലൈക്കുകളും കമന്റുകളുമായി ആരാധകർ എത്തുന്നത് കാണാം. സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനിൽക്കുന്ന താരങ്ങൾ ചെയ്യുന്ന മറ്റ് യാത്രകളുടെ ചിത്രങ്ങളും ഇതുപോലെ ഫാൻസ്‌ പേജിൽ കാണാം. നടന്‍ മടങ്ങിയത് ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ദേവിക്ക് ചാന്താട്ടം വഴിപാടും തുലാഭാരവും നടത്തിയാണ്.

രണ്ട് ദിവസം മുൻപാണ് ദിലീപ് ഈ ക്ഷേത്രത്തിൽ എത്തിയത്. താരങ്ങൾ ക്ഷേത്ര ദര്‍ശനം നടത്തിയതിന് ശേഷം ഉണ്ട ശര്‍ക്കര കൊണ്ട് തുലാഭാരവും നടത്തിയിരുന്നു. തുടർന്ന് താരം ക്ഷേത്രത്തിൽ ചാന്താട്ടം തുടങ്ങുന്നത് വരെ ശ്രീദേവി വിലാസം കണ്‍വന്‍ഷന്‍ സെന്റര്‍ ഓഫീസില്‍ വിശ്രമിക്കുകയായിരുന്നു. അതേ സമയം ചെട്ടികുളങ്ങര ക്ഷേത്ര ഭരണ സമിതി ദിലീപിന് ഉപഹാരം സമ്മാനിച്ചു. ഒട്ടനവധി മലയാള ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി ജനപ്രിയ നായകൻ എന്ന് പേര് ലഭിച്ച നടനാണ് ദിലീപ്.

ദിലീപ് തന്റെ കരിയര്‍ തുടങ്ങിയത് സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു. പിന്നീട് താരം ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. അതോടൊപ്പം ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിക്കുകയും പിന്നീട് നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയ നായകനായി മാറുകയായിരുന്നു. കൂടാതെ നിര്‍മ്മാതാവായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ദീലിപ്.