പതിവ് തെറ്റിച്ചില്ല.!! ഇത്തവണയും അയ്യപ്പനെ കാണാൻ എത്തി നടൻ ദിലീപ്; ഈ വർഷം ഇത് രണ്ടാം തവണയാണ് ദർശനത്തിനായി താരം എത്തുന്നത്.!! | Dileep At Sabarimala Temple Malayalam

Dileep At Sabarimala Temple Malayalam : പ്രേക്ഷകരുടെ പ്രിയതാരമാണ് ഗോപാലകൃഷ്ണ പത്മനാഭൻ അതായത് ദിലീപ്. ഹാസ്യ നടനായും, കഥാപാത്രമായും നായകനായും നിരവധി വേഷങ്ങളിൽ പ്രേക്ഷകർക്കും മുൻപിൽ എത്തുകയും പ്രേക്ഷക ഹൃദയം കീഴടക്കുകയും ചെയ്തു.വിദ്യാർത്ഥിയായിരിക്കെ മിമിക്രി എന്ന കലയിലൂടെയാണ് സിനിമ രംഗത്തേക്കുള്ള ചുവടുവെപ്പ് നടത്തുന്നത്. കമൽ സംവിധാനം ചെയ്ത എന്നോട് ഇഷ്ടം കൂടാമോ എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിടുന്നത്.

സൈന്യം മാനത്തെ കൊട്ടാരം പിടക്കോഴി കൂകുന്ന നൂറ്റാണ്ട് സാഗരം സാക്ഷി വൃദ്ധന്മാരെ സൂക്ഷിക്കുക കല്യാണസൗഗന്ധികം കുടുംബ കോടതി എന്നിവയെല്ലാം താരം അഭിനയിച്ച ആദ്യകാല ചിത്രങ്ങളിൽ ചിലതാണ്. ചലച്ചിത്രരംഗത്ത് പഴയപോലെതന്നെ സജീവം അല്ലെങ്കിലും ഇടയ്ക്കുള്ള ചില ചിത്രങ്ങൾ ദിലീപ് എന്ന കലാകാരനെ പ്രേക്ഷകരോട് കൂടുതൽ അടുപ്പിക്കുന്നു. കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രം പ്രേക്ഷകരിൽ ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ചിരുന്നു.

ഇപ്പോഴിതാ തെന്നിന്ത്യൻ താരം തമന്ന യോടുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിൽ ആണ് ദിലീപ്. ബാന്ദ്ര എന്നതാണ് ഇനി വരാനുള്ള പുതുച്ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ദിലീപ് ശബരിമല ദർശനത്തിന് എത്തിയ വാർത്തകളാണ് ഈ വർഷം തന്നെ രണ്ടാം തവണയാണ് ദിലീപ് മല ചവിട്ടുന്നത്. സുഹൃത്ത് ശരത്തിനൊപ്പം ആണ് ദിലീപ് ശബരിമലയിൽ എത്തിയത്.

വ്യാഴാഴ്ച രാത്രിയോടുകൂടി ശബരിമലയിൽ എത്തിയ സംഘം സന്നിധാനത്ത് തങ്ങുകയും വെള്ളിയാഴ്ച പുലർച്ചെ ദർശനം നടത്തുകയും ആയിരുന്നു. ഇതിനുമുൻപ് കഴിഞ്ഞ ഏപ്രിലാണ് ദിലീപ് ദർശനം നടത്തിയത്. പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയ ശേഷം പൂജാരിയെ നേരിട്ട് കാണുകയും ചെയ്താണ് താരം മടങ്ങിയത്. ദർശനം നടത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. നിരവധി ആരാധകർ ദിലീപിനൊപ്പം സെൽഫി എടുക്കുന്നതും ദിലീപ് പ്രസാദം വാങ്ങുന്നതും എല്ലാം വീഡിയോയിൽ ഉണ്ട്.