ലാലേട്ടന്റെ എക്കാലത്തെയും മികച്ച ഇൻട്രോ സീൻ; വർഷങ്ങൾക്ക് ഇപ്പുറം ഒരു തുറന്നുപറച്ചിൽ!! പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ വാക്കുകൾ… | Shaji Kailas About Narasimham Mohanlal

Shaji Kailas About Narasimham Mohanlal : മലയാളികൾക്ക് ഒരു പിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച വ്യക്തിയാമണ് മോഹൻലാൽ. മോഹൻലാലിന്റെ ചിത്രങ്ങൾക്കെല്ലാം ആരാധകർ നിരവധിയാണ്. ഒരുകാലത്ത് മോഹൻലാലിന്റെ ഹിറ്റ് ചിത്രങ്ങളുടെ പരമ്പര തന്നെയായിരുന്നു തീയേറ്ററുകളിൽ . നരസിംഹം, രാവണപ്രഭു, പ്രജ, ആറാം തമ്പുരാൻ ഇങ്ങനെ പോകുന്നു അവ. എന്നാൽ കാലങ്ങൾക്കുശേഷം നരസിംഹം എന്ന സിനിമയുടെ ഇൻട്രോ സിനിമയെപ്പറ്റി തുറന്നുപറയുകയാണ് സംവിധായകൻ ഷാജി കൈലാസ്. മോഹൻലാലിന്റെ ഏറ്റവും വലിയ ജനപ്രിയ ചിത്രമാണ് നരസിംഹം.

പൂവള്ളി ഇന്ദുചൂഡൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ പ്രേക്ഷകർക്ക് മുൻപിൽ നിറഞ്ഞാടിയത്. തിലകൻ, ജഗതി ശ്രീകുമാർ, ഐശ്വര്യ ഭാസ്കർ, സായികുമാർ, കനക നരേന്ദ്രപ്രസാദ് എന്നിങ്ങനെ വലിയൊരു താരനിരതന്നെ ചിത്രത്തിന്റെ അണിയറയിൽ ഉണ്ടായിരുന്നു. നന്ദഗോപാൽ മാരാർ എന്ന മമ്മൂട്ടിയുടെ വക്കീൽ വേഷവും ഈ ചിത്രത്തിൽ വളരെയധികം ജനശ്രദ്ധ ആകർഷിക്കപ്പെട്ടു. വർഷങ്ങൾക്കിപ്പുറവും ഏറ്റവും മികച്ച ഇൻട്രോ സീനുകളിൽ ഒന്നാണ് നരസിംഹത്തിലെ മോഹൻലാലിന്റെ വരവ്. ഭാരതപ്പുഴയിൽ വെച്ച് പൊങ്ങിവരുന്ന ഇന്ദുചൂഡൻ അക്കാലത്തെ യുവാക്കളുടെ ആവേശമായിരുന്നു. തീയേറ്ററുകളിൽ കരഘോഷം വാരി വിതയ്ക്കാൻ ഈ സീനിനേക്കാൾ മറ്റൊരു മികച്ച സീൻ പിന്നീട് ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം.

ഇപ്പോഴിതാ വലിയൊരു തുറന്നു പറച്ചിലുമായി ആണ് ഷാജി കൈലാസ് എത്തിയിരിക്കുന്നത്. ഈ സീൻ ഷൂട്ട് ചെയ്യുക എന്നത് വളരെ ശ്രമകരമായ ജോലിയായിരുന്നു. നിരവധി വെല്ലുവിളികളാണ് ഈ സമയത്ത് തങ്ങൾ നേരിട്ടത്. ക്ലബ്ബ് എഫ് എം ന് നൽകിയ അഭിമുഖത്തിലാണ് ഈ തുറന്നു പറച്ചിൽ. “മോഹൻലാലിന്റെ ഇൻട്രോ സീൻ ഷൂട്ട് ചെയ്യാൻ ഇരുന്നത് ഭാരതപ്പുഴയിൽ ആണ്. ലാൽ വരുന്നതിനു മുൻപ് പൊസിഷൻ സെറ്റ് ആക്കാൻ ഒരാളെ ഏൽപ്പിച്ചിരിറുന്നു. ചുമ്മാ പൊസിഷൻ പറയാൻ പറ്റില്ലല്ലോ വെള്ളത്തിലിറങ്ങി മുങ്ങി വെള്ളത്തിലിറങ്ങി 8 വരെ എന്നുമ്പോഴേ പൊങ്ങാവു.

മുങ്ങുന്ന ആളോട് അത് പറഞ്ഞിരിക്കുകയാണ്. എന്നാൽ ആൾ മുങ്ങി കഴിഞ്ഞ് ഇരുപത് എണ്ണിയിട്ടും പൊങ്ങിയില്ല. ദൈവമേ ആൾ എവിടെ പോയി!! മറ്റുള്ളവരോട് ചാടി കൊള്ളാൻ പറഞ്ഞു. രക്ഷിക്കാൻ ആള് ചാടിയപ്പോഴേക്കും ദൂരെ നിന്നും സാർ എന്നൊരു വിളികേട്ടു… നോക്കുമ്പോൾ 2 കിലോമീറ്റർ അപ്പുറത്ത് നിന്നും ആൾ കൈ പൊക്കി കാണിക്കുന്നു. അടിയൊഴുക്ക് ആളെ അങ്ങ് കൊണ്ടുപോയി. ആ സ്ഥലത്ത് ലാലിനെ വെച്ച് എങ്ങനെ ഷൂട്ട്‌ ചെയ്യും. പിന്നീട് ആ സീൻ ഷൂട്ട് ചെയ്തത് കുളത്തിൽ വച്ചാണ്” കാലങ്ങൾക്ക് ശേഷം ഉള്ള ഷാജി കൈലാസിന്റെ ഈ തുറന്നുപറച്ചിൽ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ…