ബക്കറ്റും കുപ്പിയും കോലും.!! പുള്ളേര് ഞെട്ടിച്ചു കളഞ്ഞു; അഭിനന്ദിച്ചത് സാക്ഷാൽ അനിരുദ്ധ് വൈറലായി കുട്ടി താരങ്ങൾ വീഡിയോ!! | Dabba Beat Kids Music Band Viral Video Anirudh Ravichander

Dabba Beat Kids Music Band Viral Video Anirudh Ravichander : സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും നിരവധി വ്യത്യസ്തങ്ങളായ വീഡിയോകൾ വന്ന് നിറയാറുണ്ട്. പ്രത്യേകിച്ച് കൊച്ചുകുട്ടികളുടെത്. അവയ്ക്കൊക്കെ വളരെ മികച്ച സ്വീകാര്യത തന്നെയാണ് ആളുകൾക്കിടയിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരോരും അറിയപ്പെടാത്ത നിരവധി കുട്ടികൾ ഇത്തരത്തിൽ

തങ്ങളുടെ കഴിവുകൾ സോഷ്യൽ മീഡിയയിലൂടെ ആളുകൾക്ക് മുന്നിലേക്ക് എത്തിച്ച് ശ്രദ്ധേയരായി കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ മനംകവരുന്നത്. പ്രഭുദേവ അനശ്വരമാക്കിയ മുക്കാല മുക്കാബുല എന്ന ഗാനത്തിന് മറ്റൊരു വേർഷനുമായി ആണ് ഇപ്പോൾ കുറച്ചു കുട്ടി കുരുന്നുകൾ രംഗത്തെത്തിയിരിക്കുന്നത് ഇൻസ്ട്രുമെന്റ് ഒക്കെ നിരത്തിവെച്ച്

ഒരു സ്റ്റേജ് പരിപാടി എന്ന നിലയിലാണ് ഈ കുരുന്നുകൾ തങ്ങളുടെ വേർഷൻ അവതരിപ്പിച്ചിരിക്കുന്നത്. ഡബ്ബ ബീറ്റ് എന്ന ഗ്രൂപ്പാണ് മുക്കാല മുക്കാബുല എന്ന സോങ്ങിന്റെ വേർഷനുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൂർണമായും ഇൻസ്ട്രുമെന്റുകൾക്ക് അതീതമായാണ് സംഗീതം ആലപിക്കുന്നത്. എല്ലാവരും കൊച്ചുകുട്ടികൾ ആണെന്നതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ഇത് ആളുകളുടെ ശ്രദ്ധ

നേടിയെടുക്കുകയാണ്. വീഡിയോ ഇവരുടെ തന്നെ യൂട്യൂബ് ചാനൽ ആയ ഡാബാ ബീറ്റിലൂടെയാണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ കൊച്ചു കുരുന്നുകളുടെ കലാവിരുതും കഴിവും പ്രശംസനീയമാണെന്നാണ് അധികവും ആളുകൾ കമൻറ് ആയി കുറിക്കുന്നത്. ഇവരുടെ തന്നെ കൂടുതൽ വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.