സപ്തതിക്ക് ഒന്ന് കുറവ്.!! മല്ലികാമ്മക്ക് ഇന്ന് പിറന്നാൾ; അമ്മയുടെ ജന്മദിനം ആഘോഷമാക്കി പൃഥ്‌വിയും ഇന്ദ്രനും.!! | Mallika Sukumaran Birthday Celebration

Mallika Sukumaran Birthday Celebration : മലയാളികളുടെ പ്രിയതാരമാണ് പൃഥ്വിരാജ്. താരത്തിന്റെ ഓരോ സിനിമകൾക്കായും ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. സിനിമകളിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലും വളരെയധികം സജീവമാണ് പ്രിയ താരം. താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെയാണ്

ആരാധകർ ഏറ്റെടുക്കാറുള്ളത്. ഒരു സിനിമ കുടുംബമാണ് താരത്തിന്റെത്. അച്ഛനും അമ്മയും സഹോദരനും എന്ന് തുടങ്ങി താരത്തിന്റെ കുടുംബത്തിലെ എല്ലാവരും സിനിമ മേഖലയോട് വളരെയധികം ചേർന്നുനിൽക്കുന്നു. താരത്തിന്റെ ഭാര്യയുടെ പേരാണ് സുപ്രിയ. സുപ്രിയ ആദ്യം ഒരു ജേണലിസ്റ്റ് ആയി വർക്ക് ചെയ്യുകയും തുടർന്ന് വിവാഹശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ നേതൃസ്ഥാനം വഹിക്കുകയും

ചെയ്യുന്നു. വളരെ സ്ട്രോങ്ങ് ആയിട്ടുള്ള സുപ്രിയയെയും ആരാധകർ വളരെയധികം ഇഷ്ടപ്പെടുന്നു. ഇവർക്ക് രണ്ടുപേർക്കും ഒരു മകളാണ് ഉള്ളത്. പേര് അലംകൃത. ഇപ്പോഴിതാ പ്രിയതാരം പങ്കുവെക്കുന്നത് തന്റെ അമ്മയുടെ പിറന്നാൾ വിശേഷങ്ങളാണ്. പൃഥ്വിരാജിന്റെയും സഹോദരൻ ഇന്ദ്രജിത്തിന്റെയും അമ്മയാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ വർഷങ്ങളായി ഇപ്പോഴും സിനിമ മേഖലയിലും ടെലിവിഷൻ

രംഗത്തും സജീവ സാന്നിധ്യമാണ്. പ്രിയ താരത്തിന്റെ ഇന്റർവ്യൂകൾ ഇടയ്ക്കിടയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിറയാറുണ്ട്. മക്കളുടെ വിശേഷങ്ങൾ തന്നെയാണ് മല്ലിക സുകുമാരന്റെ ഓരോ ഇന്റർവ്യൂ വീഡിയോയിലെയും ഹൈലൈറ്റ്. ഇപ്പോൾ ഇതാ പൃഥ്വിരാജ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അമ്മയ്ക്കുള്ള പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ്. ”ഹാപ്പി ബർത്ത് ഡേ അമ്മ” എന്ന കുറിപ്പും ചേർത്തിരിക്കുന്നു.