അച്ഛന്റെ പപ്പി മോൾക്ക് ഇന്ന് പിറന്നാൾ.!! കീർത്തി കുട്ടിക്ക് ചെറിയ അച്ഛന്റെ വലിയ പിറന്നാൾ സമ്മാനം; ചേച്ചിയമ്മക്ക് പിറന്നാൾ ഉമ്മയുമായി കുഞ്ഞനുജത്തി.!! | Guinnes Pakru Daughter Deeptha Keerthi Birthday Celebration

Guinnes Pakru Daughter Deeptha Keerthi Birthday Celebration : മലയാളികളുടെ പ്രിയങ്കരനായ നടനാണ് ഗിന്നസ് പക്രു എന്ന അജയകുമാർ. അത്ഭുതദ്വീപ് എന്ന ചിത്രത്തിലാണ് താരം ആദ്യമായി നായകനാകുന്നത്. 2008-ൽ പക്രു ഗിന്നസ് നേടുകയും ഗിന്നസ് പക്രുവായി മാറുകയും ചെയ്തു. പിന്നീട് നടൻ എന്നതിലുപരി സംവിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തുമൊക്കെയായി താരം

മാറുകയും ചെയ്തു. 2006 -ലായിരുന്നു പക്രുവിൻ്റെയും ഗായത്രിയുടെയും വിവാഹം നടക്കുന്നത്. കല്യാണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഒരു മകൾ പിറക്കുകയും 15 ദിവസം കൊണ്ട് ആ കുഞ്ഞ് പക്രുവിനെ വിട്ടുപോയ വേദനപരമായ വാർത്തകളൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പിന്നീടായിരുന്നു താരത്തിന് ദീപ്ത കീർത്തി എന്ന മകൾ ജനിക്കുന്നത്. പിന്നീട് മകളുടെ ഓരോ വിശേഷങ്ങളും

താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. മകളുടെ ഓരോ വളർച്ചയും താരം പങ്കുവയ്ക്കുമ്പോൾ, അന്ന് തന്നോളം , ഇന്ന് അമ്മയോളം എന്ന് പറഞ്ഞ് താരം മകളുടെ ഫോട്ടോ പങ്കുവച്ച് കൊടുത്ത ക്യാപ്ഷൻ ആരാധകർ വളരെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. സ്വന്തമായി യുട്യൂബ് ചാനൽ തുടങ്ങിയ പക്രു അതിലൂടെയാണ് താരത്തിൻ്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കു വയ്ക്കാറുള്ളത്.

മകൾ ദീപ്ത കീർത്തിയും പക്രുവുമാണ് എപ്പോഴും യുട്യൂബിൽ വീഡിയോയുമായി വരുന്നത്. ദീപ്ത കീർത്തിയെ കൂടെ ഈ കഴിഞ്ഞ മാർച്ചിലായിരുന്നു താരത്തിന് രണ്ടാമതൊരു മകൾ പിറക്കുന്നത്. ദ്വിജ കീർത്തി ജനിച്ച ശേഷം ദീപ്ത കീർത്തി ചേച്ചി അമ്മയായ വാർത്തകളൊക്കെ താരം പങ്കുവച്ചിരുന്നു. എന്നാൽ തൻ്റെ മകളുടെ ഒരു പ്രധാന വിശേഷ വാർത്തയുമായി എത്തിയിരിക്കുകയാണ് താരം. മകൾക്ക് ഇന്ന് പിറന്നാൾ.