ഇതാണ് എളിമ.!! സ്വന്തം സിനിമ നിലത്തിരുന്ന് കണ്ട് സുരേഷ് ഗോപി; സൂപ്പർ സ്റ്റാറിനെ ഏറ്റുപിടിച്ച് താരങ്ങളും; കുഞ്ചാക്കോ ബോബൻ, നരേൻ, വീഡിയോ വൈറൽ.!! | Suresh Gopi Siting On Floor To Watch Movie

Suresh Gopi Siting On Floor To Watch Movie : മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. താരത്തിന്റെ എല്ലാ ചിത്രങ്ങളും ഇപ്പോഴും വലിയ തരത്തിലാണ് ആരാധകരുടെ മനസ്സിൽ ഇടം നേടാറുള്ളത്. സുരേഷ് ഗോപി ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും അധികം ഹിറ്റ് ആയിട്ടുള്ളത് അദ്ദേഹത്തിന്റെ പോലീസ് വേഷങ്ങൾ തന്നെയാണ്. സിനിമകളിൽ

മാത്രമല്ല സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമാണ് ഇദ്ദേഹം. വളരെ നല്ല ഒരു മനുഷ്യസ്നേഹി കൂടിയാണ് പ്രിയ താരം. 1994 സുരേഷ് ഗോപി അഭിനയിച്ച കമ്മീഷണർ എന്ന ചിത്രത്തിലെ പ്രധാന വേഷം ഹിറ്റായതോടെയാണ് സുരേഷ് ഗോപി എന്ന നടനെ ആരാധകർ ഹൃദയത്തിൽ ഏറ്റുന്നത്.രാധികയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഭവാനി ഭാഗ്യ ഗോകുൽ, മാധവ് എന്നിവരാണ് മക്കൾ.

ഇപ്പോഴിതാ സുരേഷ് ഗോപിയുടെ പുത്തൻ ചിത്രം തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഗരുഡൻ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിലും പോലീസ് വേഷം തന്നെയാണ് താരം കൈകാര്യം ചെയ്യുന്നത്. ചിത്രം റിലീസ് ആയതുകൊണ്ട് കൂടെ പ്രേക്ഷകരിൽ നിന്നും വൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് സുരേഷ് ഗോപിയുടെ മറ്റൊരു

വീഡിയോയാണ്. ഗരുഡൻ സിനിമ തീയറ്ററിൽ നിലത്തു ഇരുന്നു കാണുന്ന സുരേഷ് ഗോപിയാണ് വീഡിയോയിൽ ഉള്ളത്. നടന്മാരായ സുരാജ് വെഞ്ഞാറമൂട്, നരേൻ, കുഞ്ചാക്കോ ബോബൻ എന്നിവരും ഉണ്ട്. നടന്മാർ ഒന്നിച്ച് സെൽഫി എടുക്കുന്നതും സംസാരിക്കുന്നതും എല്ലാം ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ കാണിക്കുന്നു.ജിനേഷ് എം രചിച്ച കഥയ്ക്കാണ് മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.