സിറോയിൽ നിന്ന് ഹീറോയിലേക്ക്; ജനഹൃദയങ്ങൾ കീഴടക്കിയുള്ള യാത്ര ഇവിടെ നിന്നുമായിരുന്നു; ബിഗ്ഗ്‌ബോസ് സീസൺ 6 ന്റെ ചുണക്കുട്ടി ജിന്റോയുടെ വീട് കാണാം.!! | Bigg Boss Season 6 Title Winner Jinto PD Home

Bigg Boss Season 6 Title Winner Jinto PD Home : ഏഷ്യാനെറ്റ് ചാനലിൽ ആറ് വർഷത്തോളമായി ആവേശത്തോടെ കണ്ടിരുന്ന റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ്ബോസ് റിയാലിറ്റി ഷോയുടെ ആറാം സീസണാണ് ഇപ്പോൾ ജൂൺ 16-ന് പരസമാപ്തി കുറിച്ചത്. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ബിഗ്ബോസ് സീസൺ 6 ൻ്റെ വിജയിയായി ജിൻ്റോയെ തിരഞ്ഞെടുത്തത്.

ഏറ്റവും കൂടുതൽ ഫാൻ ബേസ് നേടിയ മത്സരാർത്ഥിയായിരുന്നു ജിൻ്റോ. എറണാകുളം കാലടി സ്വദേശിയായ ജിൻ്റോ സെലിബ്രെറ്റി ഫിറ്റ്നസ് ഗുരുവാണ്. ജിൻ്റോ 20 വർഷത്തോളമായി ബോഡി ക്രാഫ്റ്റെന്ന സ്ഥാപനം നടത്തിവരികയാണ്. തിരുവനന്തപുരം, എറണാകുളം, മൂന്നാർ, ആലുവ, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിലായി ബോഡി ക്രാഫ്റ്റിൻ്റെ എട്ടോളം ശാഖകൾ ജിൻ്റോയ്ക്കുണ്ട്.

ജിൻ്റോയുടെ കാലടി കോതമംഗലത്തെ മനോഹരമായ വീടിൻ്റെ വിശേഷമാണ് ഇപ്പോൾ വൈറലായി മാറുന്നത്. രണ്ടു നിലയിൽ ഒരുക്കിയ വീട്ടിൽ മുകളിലാണ് ജിൻ്റോയുടെ മുറി. അധികം ആർഭാടങ്ങളില്ലാതെ, സൗകര്യത്തോടു കൂടിയ ഒരു മുറിയായിരുന്നു ജിൻ്റോയുടേത്. അതിനടുത്തായി സഹോദരൻ്റെ മുറിയുമുണ്ട്. സഹോദരി കാനഡയിലായതിനാൽ അവിടെ നിന്നും ജിൻ്റോയ്ക്ക് വോട്ടുകൾ ലഭിച്ചിരുന്നെന്ന് പറയുകയാണ് അമ്മച്ചി.

മുകളിലെ മൂന്നു മുറികളിൽ ഒന്ന് ഗസ്റ്റ് റൂം ആയിരുന്നു. പുറത്ത് ചെറിയൊരു ബാൽക്കണിയും ഒരുക്കിയിട്ടുണ്ട്. വീടിൻ്റെ സെറ്റയറിൻ്റെ അടുത്തായി മിസ്റ്റർ കേരളയായപ്പോൾ ജിൻ്റോയ്ക്ക് കിട്ടിയ ചിത്രമാണ് കാണുന്നത്. ജിൻ്റോ കപ്പുമായി വരുമ്പോൾ ഹാളിൻ്റെ ഒരു വശത്തായി കപ്പ് വയ്ക്കാനുള്ള സൗകര്യമൊരുക്കുകയാണ് അപ്പച്ചനും അമ്മച്ചിയും. ബിഗ്ബോസ് ഹൗസിൽ നിന്നും നൂറു ദിവസം പൂർത്തിയാക്കി വിജയകിരീടം കൈവരിച്ച ജിൻ്റോയ്ക്ക് ഗംഭീര സ്വീകരണമാണ് കാലടിയിലെ വീട്ടിലും നാട്ടിലും ഒരുക്കിയത്.