റോഡിൽ മാങ്ങാ കച്ചവടം മുതൽ ജ്യൂസ് കട വരെ.!! ജീവിതത്തോട് പടവെട്ടി വിജയിച്ച വിജയഗാഥ; ബിഗ് ബോസ് രാജാവ് അഖിൽ മാരാർ ജീവിതകഥ.!! | Bigg Boss Season 5 Akhil Marar Life Story Viral

Bigg Boss Season 5 Akhil Marar Life Story Viral : ഗവണ്മെന്റ് ജോലി വേണ്ടെന്ന് വെച്ച് കൃഷി തിരഞ്ഞെടുത്തു; ജീവിതത്തോട് പടവെട്ടി വിജയിച്ചാണ് അഖിൽ മാരാർ ബിഗ് ബോസ് വീട്ടിൽ എത്തിയിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസൺ 5 ആദ്യ വാരം പിന്നിടുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടുന്നത്. ബിഗ് ബോസ് മത്സരാർത്ഥികളിൽ, ആദ്യ വാരത്തിൽ തന്നെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് മലയാള സിനിമ സംവിധായകനായ അഖിൽ മാരാർ.

ബിഗ് ബോസ് വീട്ടിൽ തന്റെ നിലപാടുകൾ യാതൊരു മടിയും കൂടാതെ വെട്ടിത്തുറന്ന് പറയുന്ന അഖിലിനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. വ്യക്തി ജീവിതത്തിലും തന്റെ അഭിപ്രായങ്ങൾ പരസ്യമായി പറയുന്നതിൽ യാതൊരു പിശുക്കും കാണിക്കാത്ത വ്യക്തി തന്നെയാണ് അഖിൽ മാരാർ. 2021-ൽ പുറത്തിറങ്ങിയ ‘ഒരു താത്വിക അവലോകനം’ എന്ന സിനിമയുടെ സംവിധായകൻ ആണ് അഖിൽ മാരാർ. ജോജു ജോർജ്, അജു വർഗീസ്, അഭിരാമി തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ പൊളിറ്റിക്കൽ കോമഡി ചിത്രമായ ഒരു താത്വിക അവലോകനത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നതും അഖിൽ തന്നെയാണ്. തന്റെ ആദ്യ സിനിമയിലൂടെ തന്നെ രാഷ്ട്രീയ പൊള്ളത്തരങ്ങൾ വെട്ടിതുറന്നു കാണിച്ച അഖിൽ മാരാർ, തന്റെ രാഷ്ട്രീയ അഭിപ്രായങ്ങളും നേരത്തെ പരസ്യമാക്കിയിട്ടുണ്ട്.

സിനിമ – രാഷ്ട്രീയ വിഷയങ്ങളിൽ തന്റെ അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരിൽ, നിരവധി വിവാദങ്ങളിലും അഖിൽ മാരാർ ഏർപ്പെട്ടിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരുന്ന അഖിൽ മാരാർ, ടെലിവിഷൻ ചർച്ചകളിലൂടെ ടെലിവിഷൻ പ്രേക്ഷകർക്കും സുപരിചിതനാണ്. തന്റെ മുന്നിൽ കാണുന്ന അല്ലെങ്കിൽ സംഭവിക്കുന്ന ഏതൊരു വിഷയത്തിലും തന്റെ അഭിപ്രായം പറയാൻ യാതൊരു മടിയും കാണിക്കാത്ത സ്വഭാവം തന്നെയാണ് അഖിലിന്റെ ബിഗ് ബോസ് വീട്ടിലെ മുതൽക്കൂട്ട്.

കൊല്ലം ഫാത്തിമ കോളേജിൽ നിന്നാണ് അഖിൽ മാരാർ ബിരുദം കരസ്ഥമാക്കിയത്. തുടർന്ന്, പിഎസ് സി എഴുതി ഗവൺമെന്റ് ജോലി കരസ്ഥമാക്കിയെങ്കിലും, സിനിമ മോഹം കാരണം അത് വേണ്ടെന്ന് വെച്ചു. ശേഷം, ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി മെഡിക്കൽ റെപ്പ്, ജ്യൂസ് കട, കൃഷി തുടങ്ങിയ വഴികൾ എല്ലാം തിരഞ്ഞെടുക്കുകയുണ്ടായി. ഒടുവിൽ, ഡോ. ബിജുവിന്റെ അസിസ്റ്റന്റ് ആയി ഒരു സിനിമയിൽ പ്രവർത്തിക്കുകയും തുടർന്ന് സ്വതന്ത്ര സംവിധായകനായി മലയാള സിനിമ ഇൻഡസ്ട്രിയിൽ സ്വന്തമായി ഒരു പേര് ഉണ്ടാക്കുകയും ചെയ്ത വ്യക്തിയാണ് അഖിൽ മാരാർ.