ഹണിമൂണിന് പിന്നാലെ അടുത്ത വിശേഷം.!! പ്രിയതമന് സർപ്രൈസ് ഒരുക്കി അശ്വതി; രാഹുലിന് ആശംസകളേകി ആരാധകർ.!! | Aswathy Rahul Surpise To Rahul Ramachandran

Aswathy Rahul Surpise To Rahul Ramachandran : മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഇന്ന് ഏറ്റവും പ്രിയപ്പെട്ട താര ജോഡി ഏതാണെന്ന് ചോദിച്ചാൽ അതിനുത്തരം രാഹുലും അശ്വതിയും എന്നായിരിക്കും. എന്നും സമ്മതം എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെ ഒന്നിച്ചെത്തി പിന്നീട് ജീവിതത്തിലും ഒന്നായ ഇവർക്ക് നിരവധി ആരാധകരാണ് മിനിസ്ക്രീനിന് അകത്തും പുറത്തും ഉള്ളത്. മൂന്ന് ആഴ്ചകൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്. സീരിയലിൽ നായികയും നായകനുമായി എത്തി പിന്നീട് പ്രണയത്തിലായ ഇവർ നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ ആണ് വിവാഹിതരായത്.

ഇതിൻറെ വിവാഹ ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ വലിയതോതിൽ പ്രചരിച്ചിരുന്നു. സീരിയൽ, സിനിമ മേഖലയിൽ നിന്നുള്ള നിരവധിപേർ പങ്കെടുത്ത ഇവരുടെ വിവാഹ ചിത്രങ്ങൾ ഇതിനോടകം എല്ലാവരും കണ്ടു കഴിഞ്ഞതാണ്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അശ്വതിയും രാഹുലും. അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കാറുമുണ്ട് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉള്ളതുകൊണ്ടുതന്നെ തങ്ങളുടെ വിശേഷങ്ങൾ ഒക്കെ അവർ ആളുകളിലേക്ക് എത്തിക്കുന്നത് അതിലൂടെയാണ്.

അശ്വതിയുടെയും രാഹുലിന്റെയും അടുത്ത സുഹൃത്തുക്കളാണ് അമൃതയും പ്രശാന്തും. അടുത്തിടെ വയനാട്ടിലേക്കും പിന്നീട് മൂന്നാറിലേക്കും നാലുപേരും ചേർന്ന് നടത്തിയ യാത്രയുടെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ പ്രശാന്ത് ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം രാഹുലിന്റെ ജന്മദിനം ആയിരുന്നു.

ഇതിനോടനുബന്ധിച്ച് അശ്വതി നൽകിയ സർപ്രൈസുകളുടെ വീഡിയോയാണ് പ്രശാന്ത് ഉൾപ്പെടുത്തിയിരിക്കുന്നത്. സർപ്രൈസ് ബർത്ത് ഡേ പാർട്ടിയും റോയൽ എൻഫീൽഡ് ബുള്ളറ്റുമാണ് അശ്വതി രാഹുലിന് ബർത്ത് ഡേ സമ്മാനമായി നൽകിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്ന വലിയ ഒരു വിഭാഗം ആളുകൾ തന്നെ ജന്മദിന ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ഹാപ്പി ബർത്ത് ഡേ ബ്രോ എന്ന ക്യാപ്ഷനോടെയാണ് പ്രശാന്ത് രാഹുലിന്റെ ജന്മദിന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.