അഞ്ചിന്റെ നിറവിൽ അർജുനും നിഖിതയും.!! പ്രണയ സൗധത്തിന് മുന്നിൽ പ്രിയപെട്ടവളെ ചേർത്ത് പിടിച്ച് അശോക പുത്രൻ; എനിക്ക് താങ്ങും തണലും ആയതിന് നന്ദി.!! | Arjun Ashokan And Nikhita Arjun 5 Th Wedding Anniversary

Arjun Ashokan And Nikhita Arjun 5 Th Wedding Anniversary : ഓർക്കൂട്ട് ഒർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അർജുൻ അശോകൻ. നടൻ അശോകന്റെ മകൻ എന്നതിലുപരി മലയാള സിനിമയിൽ സ്വന്തമായ വ്യക്തിത്വവും അഭിനയ പ്രാവീണ്യവും കൊണ്ട് തന്റേതായ ഇടം നേടിയെടുക്കുവാൻ അർജുൻ അശോകന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ

അർജുൻ തന്റെ ഓരോ വിശേഷങ്ങളും നിരന്തരം ആളുകളിലേക്ക് എത്തിക്കുവാനും പലപ്പോഴും ശ്രമിക്കാറുണ്ട്. മകളുടെയും ഭാര്യയുടെയും ഒക്കെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതോടെ വലിയൊരു ആരാധക വൃന്ദത്തെയാണ് താരം നേടിയെടുത്തിട്ടുള്ളത്. തൻറെ വിവാഹത്തെപ്പറ്റിയും മറ്റും താരം പല ഘട്ടങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. ചെറുപ്പം മുതൽ തന്നെ

കൂട്ടുകാരിയായിരുന്ന നിഖിതയാണ് അർജുന്റെ ജീവിതസഖിയായി വന്നിട്ടുള്ളത്. എട്ടുവർഷത്തെ പ്രണയത്തിനൊടുവിലാ ണ് അർജുനും നിഖിതയും വിവാഹിതരായത്. വിവാഹ കാര്യം പറഞ്ഞപ്പോൾ ആദ്യമൊക്കെ എതിർപ്പായിരുന്നു. നിഖിത ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടി ആയതു തന്നെയായിരുന്നു കാരണം. ഒളിച്ചോടിപ്പോയി വിവാഹം കഴിക്കേണ്ടി വരും എന്ന് കരുതിയതാണെങ്കിലും നിഖിതയുടെ അച്ഛൻ

സമ്മതിച്ചതോടെ എല്ലാം നല്ല രീതിയിൽ അവസാനിക്കുകയായിരുന്നു എന്ന് മുൻപ് അർജുൻ വ്യക്തമാക്കിയിരുന്നു. 2018 ഡിസംബർ രണ്ടിനാണ് നിഖിതയും അർജുനും വിവാഹിതരായത്. ഇന്ന് ഇരുവരുടെയും അഞ്ചാം വിവാഹ വാർഷികമാണ്. ഈ സന്തോഷകരമായ നിമിഷത്തിൽ നിഖിത തൻറെ പ്രിയതമന് ആശംസകൾ അറിയിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ആളുകളുടെ ശ്രദ്ധ നേടിയെടുക്കുന്നത് താജ്മഹലിന് മുമ്പിൽ നിൽക്കുന്ന ചിത്രത്തിനൊപ്പം ആണ് താരം ആശംസകൾ അറിഞ്ഞിരിക്കുന്നത്. ഹാപ്പി 5 ടു മൈ റോക്ക് എന്നാണ് നിഖിത അർജുനെ അഭിസംബോധന ചെയ്തിരിക്കുന്നത്. നമ്മൾ ഒരുമിച്ചാണ് വളർന്നത്, നമ്മൾ ഒരുമിച്ചാണ് കളിച്ചതും ചിരിച്ചതും പ്രതിസന്ധികളെയും പ്രയാസങ്ങളെയും തരണം ചെയ്ത് മുന്നോട്ടുപോയത്. എൻറെ ബലമായതിന് എൻറെ താങ്ങായതിന് നമ്മളുടെ പ്രിയപ്പെട്ട മകൾക്ക് നല്ലൊരു അച്ഛനായി മാറിയതിന് നിങ്ങളോട് ഒരുപാട് നന്ദി എന്ന ക്യാപ്ഷനോടെ ആണ് താരം പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിഖിതയുടെ പോസ്റ്റ് കണ്ടപ്പോൾ തന്നെ നിരവധി പേരാണ് താരങ്ങൾക്ക് വിവാഹ വാർഷിക ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.