ഞങ്ങളുടെ ലിറ്റിൽ മിറക്കിൾ.!! ഞാൻ അമ്മയാകാൻ പോകുന്നു; സന്തോഷം പങ്കുവെച്ച് മലയാളികളുടെ മാനസപുത്രി ഗ്ലോറി.!! | Archana Suseelan Pregnant News Viral

Archana Suseelan Pregnant News Viral : മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു അർച്ചന സുശീലൻ. വില്ലത്തി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരത്തെ പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ചിരുന്നു. എൻ്റെ മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറിയെ അറിയാത്ത മിനിസ്ക്രീൻ പ്രേക്ഷകർ ഇല്ലെന്ന് തന്നെ പറയാം. പിന്നീട് താരം നിരവധി സീരിയലുകളിൽ വലുതും ചെറുതുമായ കഥാപാത്രങ്ങൾ ചെയ്യുകയുണ്ടായി.

ബിഗ്ബോസ് സീസൺ വണ്ണിലെ മത്സരാർത്ഥികൂടിയായിരുന്നു അർച്ചന. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. കൊവിഡ് കാലത്ത് ഡിസംബർ ഏഴിനായിരുന്നു അർച്ചനയുടെ വിവാഹം കഴിഞ്ഞത്. അമേരിക്കയിൽ സ്ഥിരതാമസക്കാരനായ പ്രവീൺ നായരായിരുന്നു താരത്തെ വിവാഹം കഴിച്ചത്. യുഎസിൽ വച്ച് നോർത്ത് ഇന്ത്യൻ സ്റ്റൈലിലായിരുന്നു വിവാഹം. യുഎസിൽ വച്ച് നടന്ന ചടങ്ങിൽ അന്ന് സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

2014 -ൽ അർച്ചനയും മനോജ് യാദവും തമ്മിലുള്ള വിവാഹം നടന്നിരുന്നു. ഈ ബന്ധം മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യത്തിൽ രണ്ടു പേരും വേർപിരിയുകയായിരുന്നു. ഇപ്പോൾ വിവാഹശേഷം അർച്ചന കുടുംബ ജീവിതം ആസ്വദിച്ച് അമേരിക്കയിലാണ് താമസിക്കുന്നത്. സീരിയലിൽ മിന്നി നിന്നിരുന്ന താരമിപ്പോൾ സീരിയലിൽ നിന്നൊക്കെ അവധി എടുത്തിരിക്കുകയാണ്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ച ഒരു വാർത്തയാണ് വൈറലാകുന്നത്. വിവാഹം കഴിഞ്ഞ് ഒന്നര വർഷം പിന്നിടുമ്പോൾ താരം അമ്മയാകാൻ പോകുന്ന സന്തോഷ വാർത്തയാണ് ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ഭർത്താവ് പ്രവീൺ നായർക്കൊപ്പമുള്ള ചിത്രത്തിന് താഴെ ‘ ഔയർ ലിറ്റിൽ മിറാക്കിൾ ഇൻ ദ മേക്കിംങ്ങ്’ എന്ന കുറിപ്പുകൂടി താരം പങ്കുവെച്ചിരുന്നു. താരത്തിൻ്റെ പോസ്റ്റിന് താഴെ നിരവധി സുഹൃത്തുക്കളും, ആരാധകരും ആശംസകൾ അറിയിച്ച് എത്തുകയും ചെയ്തു. മുക്ത, ആര്യ, ദിയസന, മൃദുല വിജയ്, ബഷീർ ബഷി തുടങ്ങി നിരവധി താരങ്ങൾ ആശംസകൾ അറിയിക്കുകയുണ്ടായി.