മക്കൾ ആയാൽ ഇങ്ങനെ വേണം!! അമ്പിളി ദേവിയുടെ ജീവിതം മനോഹരമാക്കുന്ന മക്കൾ; ഇളയമകൻ പറയുന്നത് കേട്ടോ!? ക്യൂട്ട് വീ‌ഡിയോ വൈറൽ… | Ambili Devi Cute Video With Kids Viral

Ambili Devi Cute Video With Kids Viral : മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണല്ലോ അമ്പിളി ദേവി. അഭിനയത്തോടൊപ്പം നൃത്ത മേഖലയിലും തിളങ്ങിക്കൊണ്ട് നിരവധി ആരാധകരെ നേടിയെടുക്കാൻ ചെറിയ കാലയളവ് കൊണ്ടുതന്നെ താരത്തിന് സാധിച്ചിരുന്നു. അമ്പിളി ദേവി, സീത എന്നീ സീരിയലുകളിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ഇവരുടേത്.

സമയം എന്ന സീരിയൽ പരമ്പരയിലൂടെ അഭിനയ ലോകത്ത് എത്തിയ താരം പിന്നീട് സീരിയലുകൾക്കപ്പുറം ചില തമിഴ് സിനിമകളിലും വേഷമിട്ടിട്ടുണ്ടെകിലും പിന്നീട് സീരിയൽ ലോകത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ഇവർ. സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളിൽ ഒരാളായതിനാൽ അമ്പിളി ദേവി പങ്കുവെക്കുന്ന ചിത്രങ്ങളും മറ്റു വിശേഷങ്ങൾ നിമിഷം നേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ ഏറെ തരംഗമായി മാറാറുണ്ട്.

മക്കളായ അച്ചുവിന്റെയും അപ്പുവിന്റെയും കുസൃതികളും അവരുടെ രസകരമായ വീഡിയോകളും പലപ്പോഴും തന്റെ യൂട്യൂബ് ചാനലിലൂടെ താരം പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം പങ്കുവച്ച ഒരു ചെറു വീഡിയോയാണ് സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മക്കളായ അച്ചുവും അപ്പുവും തന്നെയാണ് ഈ വീഡിയോയിലെ ശ്രദ്ധ കേന്ദ്രം. മക്കൾക്കൊപ്പമുള്ള ഒരു കാർ യാത്രക്കിടയിലെ രസകരമായ നിമിഷങ്ങളാണ് ഈയൊരു വീഡിയോയുടെ ഉള്ളടക്കം.

മോഹൻലാലിന്റെ പഞ്ച് ഡയലോഗുകളിൽ ഒന്നായ ” വഴിമാറടാ മുണ്ടക്കൽ ശേഖരാ” എന്ന് നാണം കുണുങ്ങി പറയുകയാണ് ഇളയ മകൻ അച്ചു. മാത്രമല്ല, മക്കളായ ഇരുവരും അമ്മയെ ചക്കരയുമ്മകൾ കൊണ്ട് മൂടി സന്തോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. ” ജീവിതം ഏറെ മനോഹരമാണ്” എന്ന അടിക്കുറിപ്പിൽ പങ്കുവെച്ച ഈ ഒരു വീഡിയോ ക്ഷണ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. മാത്രമല്ല തങ്ങളുടെ പ്രിയ താരത്തിന്റെ ഈയൊരു വീഡിയോക്ക് താഴെ ആരാധകരുടെ രസകരമായ പ്രതികരണങ്ങളും കാണാവുന്നതാണ്.