ഏതൊരു യാത്രാ പ്രേമിയുടെയും സ്വപ്നം; അജിത്തിനൊപ്പം ബൈക്കിൽ ഇന്ത്യ ചുറ്റി മഞ്ജു വാര്യർ… | Ajith Manju Warrier Trip

Ajith Manju Warrier Trip : മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. മലയാളത്തിൻറെ ലേഡീ സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വാർത്തകളും ഒക്കെ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ് മഞ്ജു. അതുകൊണ്ട് തന്നെ നിരവധി ചിത്രങ്ങൾ താരം ഇതിനോടകം സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തു കഴിഞ്ഞു.

ഇപ്പോൾ തെന്നിന്ത്യൻ സൂപ്പർ താരം അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്കിൽ യാത്ര ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്. താരം നടത്തിയ ലഡാക്ക് യാത്രയുടെ ചിത്രങ്ങൾ വീണ്ടും ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മഞ്ജു. നിങ്ങൾ സ്വയം മറക്കുന്നത് വരെ യാത്ര സാഹസികമാകില്ല എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. യാത്രകളെ ഇഷ്ടപ്പെടുന്ന എല്ലാവരുടെയും സ്വപ്നം തന്നെയാണ് ലഡാക്കിലേക്ക് ബൈക്കിൽ ഒരു റൈഡ്. ആ സ്വപ്നം സാക്ഷാൽക്കരിച്ച സന്തോഷത്തിലാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ.

അജിത് കുമാറിന് ബൈക്കിനോടും യാത്രകളോടും ഉള്ള ഇഷ്ടം ഇതിനോടകം സിനിമ പ്രേമികൾ ഒക്കെ തൊട്ടറിഞ്ഞ കാര്യമാണ്. ലഡാക്ക് യാത്ര വിജയകരമായി പൂർത്തിയായതിന് അജിത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് നേരത്തെ തന്നെ മഞ്ജു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഒപ്പം അജിത്തിനും സഹ റൈഡർമാർക്കും ഒപ്പം ഉള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റ്മായി രംഗത്തെത്തിയത്.

അഭിനയവും യാത്രയും ജീവിതത്തിൻറെ തന്നെ ഭാഗമായി കാണുന്ന ആളാണ് മഞ്ജു. മഞ്ജുവും അജിത്തും കർദുങ്ലയിൽ വച്ച് എടുത്ത ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മഞ്ജുവാര്യരും അജിത്തും ഒന്നിച്ച് അഭിനയിക്കുന്ന എകെ 61 എന്ന ചിത്രത്തിൻറെ ചിത്രീകരണ ഇടവേളയിലാണ് താരങ്ങൾ ലഡാക്കിലേക്ക് യാത്ര പോയത്.